Saturday, November 2, 2024

Top 5 This Week

Related Posts

കുടിവെള്ളം സൗജന്യമായി നല്‍കിയൂത്ത് ഫ്രണ്ട് (ജോസഫ്) പ്രതിഷേധം

തൊടുപുഴ : സംസ്ഥാന ബഡ്ജറ്റിലെ കടുത്ത നികുതി നിര്‍ദ്ദേശങ്ങളിലും ജലവിഭവ വകുപ്പ് മന്ത്രിയുടെ ആക്ഷേപ പരിഹാസ നയത്തിലും നിസ്സഹായരായ ജനങ്ങള്‍ക്ക് പ്രതീകാത്മകമായി സൗജന്യ കുടിവെള്ളം നല്‍കി തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട് ജോസഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരം വ്യത്യസ്ഥത പുലര്‍ത്തി.

നികുതി ബഡ്ജറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നടത്തിയ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചിനു ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തിയവര്‍ക്കാണ് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സൗജന്യ കുടിവെള്ളം നല്‍കിയത്. ഖജനാവില്‍ അധികമായി ലഭിക്കുന്ന നികുതി പണത്തില്‍ നിന്നും ക്ഷേമപെന്‍ഷന്‍ തുക രണ്ടായിരമായി എങ്കിലും വര്‍ദ്ധിപ്പിക്കുന്നതിനോ സംസ്ഥാന സഹകരണ ബാങ്കുകളിലെ ജപ്തി ഭീഷണിയില്‍ കഴിയുന്നവരുടെ പലിശ എങ്കിലും പരിപൂര്‍ണ്ണമായി എഴുതിത്തള്ളി കൂട്ട ആത്മഹത്യ തടയാനോ ബഡ്ജറ്റ് നിര്‍ദ്ദേശമില്ലാത്തത് ക്രൂരതയായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍ പറഞ്ഞു.

കെ എസ് ആര്‍ ടി സി യുടെ തകര്‍ച്ച പൂര്‍ണ്ണമാക്കുകയും അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ വര്‍ദ്ധിക്കുന്നതിനും മാത്രമാണ് ബഡ്ജറ്റ് കൊണ്ട് ഉപകരിക്കുന്നതെന്ന് എം മോനിച്ചന്‍ കുറ്റപ്പെടുത്തി. കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യ ബഡ്ജറ്റ് ദുരിതം മാത്രമാണ് സമ്മാനിക്കുന്നതെന്നും യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് എം മോനിച്ചന്‍ അഭിപ്രായപ്പെട്ടു.

യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു വറവുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ക്ലമന്റ് ഇമ്മാനുവേല്‍, ജോബി പൊന്നാട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് മുണ്ടയ്ക്കാമറ്റം, ജില്ലാ ജനറല്‍ സെക്രട്ടറി ജെയ്‌സ് ജോണ്‍, ഷിജോ മൂന്നുമാക്കല്‍, ജോബി തീക്കുഴിവേലില്‍, ഷാജി അറയ്ക്കല്‍, പി.കെ. സലീം, രഞ്ജിത് മണപ്പുറത്ത്, ജീസ് ആയത്തുപാടം, ജോണ്‍ ആക്കാന്തിരി, ജോര്‍ജ്ജ് ജെയിംസ്, ഷാജി മുതുകുളം, ബേബി കലയപ്പാറ, ജിബിന്‍ മൂക്കന്തോട്ടം, അനു മാത്യു, ജോമോന്‍ മണക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles