Friday, December 27, 2024

Top 5 This Week

Related Posts

കിറ്റെക്‌സ് തൊഴിലാളികളുടെ ആക്രമണം ; 10 പേർകൂടി അറസ്റ്റിൽ

കിഴക്കമ്പലം : കിറ്റക്സ് തൊഴിലാളികൾ പൊലീസിനെ അക്രമിച്ച കേസിൽ പത്ത് പേർ കൂടി പിടിയിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 174 ആയി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞവരെയാണ് അറസ്റ്റിലായത്. കിറ്റക്സിലെ തൊഴിലാളി ക്യാമ്പുകളിൽ ഇന്ന് തൊഴിൽ വകുപ്പ് പരിശോധന നടത്തിയേക്കും. കമ്പനി പ്രദേശത്തെ ജനം സുരക്ഷ സംബന്ധിച്ച് നേരത്തെ ആശങ്ക പ്രകടിപ്പിച്ചത് ആരും കാര്യമാക്കിയിരുന്നില്ല. പോലീസ് ജീപ്പ് കത്തിക്കുന്നതടക്കം അപ്രതീക്ഷിത ആക്രമണം നാടിനെ ഉത്കണ്ഠപ്പെടുത്തുന്നതാണ്

തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ പ്രതികൾ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യം എക്സൈസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.

പ്രധാന പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ അന്വേഷിക്കും. തൊഴിലാളികളുടെ ലഹരി ഉപയോഗിച്ചുണ്ടാകാം എന്ന ് ഉടമ സാബു ജേക്കബ് തന്നെ സൂചന നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles