Friday, December 27, 2024

Top 5 This Week

Related Posts

കിരൺകുമാർ ഇനി തടവിൽ

വിസ്മയ സ്ത്രീധന പീഡന മരണക്കേസിൽ ഭർത്താവ് കിരൺകുമാറിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകൾ തെളിഞ്ഞതായും കോടതി.

പ്രതി മറ്റു വകുപ്പുകളിലായി ആറുവർഷവും രണ്ടുവർഷവും ഒരുവർഷവും തടവുശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കൊല്ലം കോടതി വിധിച്ചു. 12,05,000 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. രണ്ടരലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി ഉത്തരവായി.
കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് ജഡ്ജി കെ എൻ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു.
ശിക്ഷ വിധിക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച കോടതിയോട് അച്ഛനെ നോക്കാൻ മറ്റാരുമില്ലെ. അച്ഛന് ഓർമക്കുറവുണ്ടെന്നും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നും പ്രതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles