Friday, December 27, 2024

Top 5 This Week

Related Posts

കാട്ടാന ശല്യം, നിരാഹാര സമരത്തില്‍ ശക്തിവേലിന്റെ അമ്മയും സഹോദരങ്ങളും

രാജകുമാരി: കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്.അരുണ്‍ പൂപ്പാറയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ കാട്ടാനയാക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചര്‍ ശക്തിവേലിന്റെ അമ്മയും സഹോദരങ്ങളും പങ്കെടുത്തു.

ശക്തിവേലിന്റെ അമ്മ അയ്യമ്മ, സഹോദരിമാരായ റാണി, പഴനിയമ്മ, ബന്ധുക്കളായ ജയകുമാര്‍, നാഗരാജന്‍, ഗോപി എന്നിവരും നാലാം ദിവസത്തെ നിരാഹാര സമരത്തില്‍ പങ്കെടുത്തു. നിരാഹാര സമരത്തിന്റെ അഞ്ചാം ദിനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, എ.കെ.മണി, ജി.മുനിയാണ്ടി, സേനാപതി വേണു, എം.ഡി.അര്‍ജുനന്‍, വിജയകുമാര്‍, എസ്.വനരാജ് എന്നിവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles