കല്ലൂർക്കാട് പ്രൈമറി ഹെൽത്ത് സെന്റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ ബ്‌ളോക്ക് പഞ്ചായത്ത് , എൻ.എച്ച്.എം എന്നിവയുടെ ഫണ്ട് ഉപയോഗിച്ച നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. യോഗത്തിൽ
മാത്യു കുഴൽ നാടൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തു പ്രസിസന്റ് ഉല്ലാസ് തോമസ, ് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫസർ ജോസ് അഗസ്റ്റിയൻ, പഞ്ചായത്ത് ജോർജ് ഫ്രാൻസീസ് തെക്കേക്കര, ജില്ലാ പഞ്ചായത്തു മെമ്പർ റാണിക്കുട്ടി ജോർജ,് ഡി.എം.ഒ ഡോ.ശ്രീദേവി എസ്. ഡോ: അജയ് മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ്, ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജി. രാധാകൃഷ്ണൻ, റിയാസ്ഖാൻ, മേഴ്‌സി ജോർജ്, സിബിൾ സാബു, ബസ്റ്റിൻ ചേറ്റൂർ, മെഡിക്കൽ ഓഫീസർമാരായ ഡോ: ബ്ലെസ്സി പോൾ, ഡോ.ജോസ്‌ന, ഡോ. ജയലക്ഷ്മി ബി.ഡി ഒ രതി. എം.ജി തുടങ്ങിയവർ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി 22.5 ലക്ഷം രൂപാചെലവിലാണ് നവീതകിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ ഉച്ചയ്ക്കുശേഷവും ഓ.പി വിഭാഗം പ്രവർത്തിക്കും. ശ്വാസ്, ആശ്വാസ ക്ലിനിക്കുകളുടെ പ്രവർത്തനവും സജീവമാകും. നിലവിൽ ആശുപത്രിയിൽ മൂന്നു ഡോക്ടർമാരാണ് ഉള്ളത്.
യോഗത്തിൽ വച്ച് ദേശീയ തലത്തിൽ എൻ.ക്യു. എ. എസ് നിർണ്ണയത്തിൽ തൊണ്ണൂറ്റിനാല് ശതമാനം മാർക്ക് നേടിയ പണ്ടപ്പിള്ളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിനുളള അവാർഡ് മന്ത്രിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ മെഡിക്കൽ ഓഫീസർ ഡോ. കെ.എ ജോർജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.