Friday, January 3, 2025

Top 5 This Week

Related Posts

കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ അനെക്സ് നിർമാണം: ജില്ല കളക്ടർ സ്ഥലം സന്ദർശിച്ചു.

കരുനാഗപ്പള്ളി സിവിൽ സ്റ്റേഷൻ അനെക്സ് നിർമാണം: ജില്ല കളക്ടർ സ്ഥലം സന്ദർശിച്ചു.

കരുനാഗപ്പള്ളി : വില്ലേജിൽ കെ. ഐ പി യുടെ കൈവശം ആയിരുന്ന റിസർവ്വേ 582/11ൽ പെട്ട 1.38ഏക്കർ വസ്തു റവന്യൂ വകുപ്പ് തിരികെ ഏറ്റെടുക്കുകയും,. ദേശീയ പാത വികസനത്തിനായി സിവിൽ സ്റ്റേഷൻ കെട്ടിടം പൊളിച്ചു നീക്കുമ്പോൾ നഷ്ടപെടുന്ന ജി എസ്. ടി, എംപ്ലോയ്മെന്റ്, വ്യവസായം, തുടങ്ങിയ 9വകുപ്പുകളുടെ ഓഫീസുകൾക്കാണ് സിവിൽ സ്റ്റേഷൻഅനെക്സ്നിർമ്മിക്കുന്നത്.3000ചതുരശ്ര അടി വിസ്തീർണ മുള്ള പരിശീലനഹാൾ, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെയാണ് അനെക്സ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നത്. സി ആർ മഹേഷ്‌ എം എൽ എ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, കളക്ടർ അഫ്‌സാന ഫർവീൺ, താഹസീൽദാർ ഷിബു, റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.വിവിധ വകുപ്പ് മേധാവികളുടെ യോഗം ഉടൻ തന്നെ കളക്ടറുടെ ചേമ്പറിൽ ചേരുവാൻ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles