Thursday, December 26, 2024

Top 5 This Week

Related Posts

കരുനാഗപ്പള്ളിയിൽ നിരോധിതപുകയില ഉൽപ്പന്നങ്ങളുടെവൻവേട്ട.

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ,വൻവേട്ട:

1,27,410 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പ്രതി പിടിയിൽ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ചെറുകിട കച്ചവടക്കാർക്കും മറ്റും വില്പനയ്ക്കായി എത്തിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ കരുനാഗപ്പള്ളി പോലീസ് പിടികൂടി, തൊടിയൂർ വേങ്ങറ നമസി മൻസിലിൽ തൗസീം (30) ആണ് പോലീസ് പിടിയിലായത്, ഇന്നലെ വെളുപ്പിന് 2. 30 മണിയോടെ കരുനാഗപ്പള്ളി മോഡൽ സ്കൂളിന് സമീപം കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 2 ലോറികളിലായി കടത്തിക്കൊണ്ട് വന്ന 127 410 പാക്കറ്റ് വിവിധ ഇനം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടിയത്, സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്, കരുനാഗപ്പള്ളിലും പരിസരപ്രദേശങ്ങളിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചിരുന്നു, ഇതിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടാൻ ആയത്, കുട്ടികൾക്കും യൗവനക്കാർക്കും മറ്റ് ചെറുകിട കച്ചവടക്കാർക്കും വിൽപ്പന നടത്തി അമിത ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടിയ അളവിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങി ജില്ലയിലേക്ക് എത്തിക്കുന്നത്, 72 600 പാക്കറ്റ് ഗണേഷ് ,36 750 പാക്കറ്റ് ഹാൻസ്, 9600 പാക്കറ്റ് ശംഭു, 8460 പാക്കറ്റ് കൂൾ എന്നീ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്, വിപണിയിൽ ഏകദേശം ഒരു കോടി രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്, കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ് കുമാർ , ഇൻസ്പെക്ടർ ബിജു വി എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐമാരായ സുജാതൻപിള്ള, രാജേന്ദ്രൻ ,എസ് സി പി ഓ അനിൽ ,സിപിഒ മാരായ രജീഷ്, ശ്രീജിത്ത് സൗമ്യ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles