Thursday, December 26, 2024

Top 5 This Week

Related Posts

കന്യാകുമാരിയിൽ കണ്ണാടിപ്പാലം വരുന്നു

കന്യാകുമാരിയിൽ കണ്ണാടിപ്പാലം വരുന്നു. വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേയാണ് 37 കോടി രൂപ ചെലവിൽ പാലം നിർമിക്കുന്നത്. 72 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. പാലത്തിന്റെ അടിഭാഗത്ത് സ്ഥാപിക്കുന്ന കണ്ണാടി പ്രതലം മുകളിലൂടെ സന്ദർശകർ കടന്നുപോകുമ്പോൾ കടലിന്റെ സൗന്ദര്യം കാണുന്ന തരത്തിലായിരിക്കും.

ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് തമിഴ്‌നാട് മന്ത്രി എ.വി.വേലു പറഞ്ഞു. വിവേകാനന്ദ സ്മാരകവും തിരുവള്ളുവർ പ്രതിമയും മന്ത്രി സന്ദർശിച്ചു. മന്ത്രി ടി. മനോ തങ്കരാജ്, കലക്ടർ എം.അരവിന്ദ്, എസ്.രാജേഷ്‌കുമാർ എംഎൽഎ, മേയർ ആർ. മഹേഷ്, ജില്ലാ പൊലീസ് മേധാവി ഡി. എൻ.ഹരികിരൺ പ്രസാദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. പണി പൂർത്തിയാകുന്നതോടെ കന്യാകൂമാരിയിലെത്തുന്ന സന്ദർശകർക്ക് ഈ പാലവും കാഴ്ചയൊരുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles