കടുവയുടെ അക്രമം: മരിച്ചയാൾക്ക് 10 ലക്ഷം നഷ്ടപരിഹാരം ; ആശ്രിതന് താൽക്കാലിക ജോലിയുംകൽപ്പറ്റ: കഴിഞ്ഞ ദിവസം കടുവയുടെ അക്രമത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരി സ്വദേശി മാത്യൂ എന്ന സാലു വിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആശ്രിതന് താൽക്കാലിക ജോലി നൽകാനും സർവകക്ഷി യോഗത്തിൽ ധാരണയായതായി ജില്ലാ കലക്ടർ എം. ഗീത വിശദീകരിച്ചു. 40 ല്ക്ഷം കൂടി നല്കാൻഡ ശിപാർശ ചെയ്യും. കാർഷിക കടം എഴുതിതള്ളുന്നതതിനും ആലോചിക്കും.
കടുവയെ കൂടു വെച്ച് പിടികൂടും കഴിഞ്ഞില്ലെങ്കിൽ മയക്കു വെടി വെച്ച് പിടികൂടാനും ധാരണയായി. ഇതോടെ തോമസിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്‌കരിക്കാനും ധാരണയായി.
കൂടുതൽ നഷ്ടപരിഹാരത്തിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. തോമസിന്റെ ബാങ്ക് വായ്പയിൽ തീരുമാനങ്ങളെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. യോഗത്തിൽ മാനന്തവാടി എം.എൽ എ ഒ ആർ കേളു മറ്റ് ജനപ്രതിനിധികൾ വിവിധ വകുപ്പ് മേലധികാരികൾ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.