Thursday, December 26, 2024

Top 5 This Week

Related Posts

ഓൺലൈൻ മീഡിയകൾക്ക് വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണം; തിരുവഞ്ചൂർ രാധാകൃഷ്ണൻ.

കോട്ടയം: ഓൺലൈൻ മീഡിയകളുടെ പ്രവർത്തനം തമസ്കരിക്കാനാവാത്തതാണെന്നും ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് താഴേത്തട്ടിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും അവ ജനങ്ങളിലേയ്ക്ക് എത്തിക്കാനുമുള്ള ശ്രമം ശ്ലാഘനീയമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഈ മേഖലയ്ക്ക് വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മലയാളം വാർത്താ വിതരണ രംഗത്തെ വിവിധ ഓൺലൈൻ വാർത്താ ചാനലുകളുടെ കൂട്ടായ്മയായ ‘മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ’ സംസ്ഥാന പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് ഏ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ ജൊവാൻ മധുമല കൃതജ്ഞതയും പറഞ്ഞു.സമ്മേളനത്തിൽ പുതിയ അംഗങ്ങളുടെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles