Wednesday, January 1, 2025

Top 5 This Week

Related Posts

ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽഒരാളെഅറസ്റ്റ് ചെയ്തു

പോത്താനിക്കാട് : മൈലൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ അതിഥി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മുഹമ്മദ് ഇർഷാദ് (21) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

27 ന് രാത്രിയാണ് സംഭവം. മൈലൂർ വച്ച് ഓട്ടോ ചാർജിനെക്കുറിച്ച് ഇയാൾ ഡ്രൈവറായ ആലിയാരുമായി തർക്കിക്കുകയും തുടർന്ന് അലിയാരെ ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. മൈലൂരുള്ള ഒരു ഫാമിലെ ജീവനക്കാരനാണ് ഇയാൾ. മൂന്നുവർഷമായി കേരളത്തിൽ ജോലിചെയ്യുന്നു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർമാരായ ജിയോ മാത്യു, എൻ.ബി ശശി, സി.പി.ഒമാരായ ബോബി എബ്രഹാം, എം.കെ ഫൈസൽ എന്നിവരാണുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles