Tuesday, November 5, 2024

Top 5 This Week

Related Posts

ഓടിക്കൊണ്ടിരുന്ന കാറിനുമുകളിലേക്ക് ചാടിയ മാൻ ചത്തു. യാത്രക്കാർക്ക് പരിക്ക്

മുത്തങ്ങ: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മാൻ ഉയർന്നു ചാടി. കാറിന്റെ മുൻവശത്തെ ഗ്ലാസ്സ് തകർന്നു യാത്രക്കാർക്ക് പരിക്കേറ്റു. . ഇടിയുടെ ആഘാതത്തിൽ ഗുരുതരമായ പരിക്കേറ്റ മാൻ സംഭവ സ്ഥലത്തു തന്നെ ചത്തു.
ഇന്നു ഉച്ചയോടെ മുത്തങ്ങ ആർ.ടി.ഒ ചെക്ക് പോസ്റ്റിനു 400 മീറ്റർ അടുത്ത് നാഷണൽ ഹൈവേയിലാണ് അപകടം. മൈസൂർ ഭാഗത്തു നിന്നും വന്ന KA02MF9583 ടൊയോട്ട എത്തിയോസ് കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു പരിക്കേറ്റ യാത്രക്കാരെ കല്ലൂർ നിരപ്പത്ത് ഹോസ്പിറ്റലിലേക്ക് മാറ്റി.
അപകടം നടന്ന ഉടനെ മുത്തങ്ങ എം.വി.ഐ മനു പി.ആറിന്റെ നേത്യത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വനം – പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് അന്യോഷണമാരംഭിച്ചിട്ടുണ്ട്. മാനിനെ പോസ്റ്റുമോർട്ടത്തിനു ശേഷം വനം വകുപ്പ് സംസ്‌കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles