കോതമംഗലം : കുളിക്കുന്നതിനിടെ വെള്ളത്തിലെ ചുഴിയിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കവെ പിതാവ് മുങ്ങിമരിച്ചു.ഇഞ്ചൂർ കുറുമാട്ടുകുടി അബി കെ.അലിയാർ 43 ആണ് മരിച്ചത്. പാലാ ഗവൺമെൻറ് പോളിടെക്നിക് ജീവനക്കാരനായിരുന്നു.
ഒഴുക്കിൽപെട്ട മകനെ നാട്ടുകാർ രക്ഷിച്ചു. 13 -ാം വിവാഹ വാർഷിക ദി കാത്തുനിൽക്കാതെ ഉറ്റവരെ തനിച്ചാക്കി അബി വിടപറഞ്ഞു. കോഴിപ്പിള്ളി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.കോഴിപിളളി ചെക്ക് ഡാമിന് സമീപമാണ് അപകടം. വിവാഹത്തിന്റെ 13 -ാം വാർഷിക ദിനത്തിലാണ് ദാരുണ സംഭവം.
13 വർഷങ്ങൾ പോയത് അറിയാതെ എന്ന കുറിപ്പോടെ ഭാര്യയും മക്കളും ഒത്തുള്ള ചിത്രം രാവിലെ അബി ഫേസ്ബുക്കിൽ രാവിലെ പോസ്ററ് ചെയ്തിരുന്നു. അബി പതിവായി കുളിക്കുന്ന കടവിലാണ് അപകടം. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അബിയും ചുഴിയിൽപെടുകയായിരുന്നു.