Thursday, December 26, 2024

Top 5 This Week

Related Posts

ഒരു വിദ്യാർത്ഥിക്ക് ഒരു ചാന്ദ്രമോഡലുമായി മുടിക്കൽ സ്‌കൂൾ വിദ്യാർത്ഥികൾ

പെരുമ്പാവൂർ : മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ അനുസ്മരണ പുതുക്കി ബഹിരാകാശ യാത്രികനെയും 101 ചന്ദ്രയാൻ മാതൃകകളും ഒരുക്കി മുടിക്കൽ ഗവൺമെന്റ് ഹൈ സ്‌കൂളിൽ ചാന്ദ്ര ദിനാഘോഷം സംഘടിപ്പിച്ചു.

ചാന്ദ്ര യാത്രയുടെ അനുഭവം പകർന്നു നൽകി ബഹിരാകാശ വേഷത്തിൽ എത്തിയ കുട്ടി യാത്രികൻ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. അതോടൊപ്പം ‘ഒരു വിദ്യാർത്ഥിക്ക് ഒരു ചാന്ദ്രമോഡൽ ‘ എന്ന പേരിൽ 101 ചാന്ദ്രയാൻ മാതൃകകളും 3 ഡി കാഴ്ചയിലൂടെ ബഹിരാകാശ യാത്രയുടെ അനുഭവവും പകർന്നു നൽകി. കൂടാതെ മോഡലുകളുടെ പ്രദർശനം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. ദിനാഘോഷം പ്രധാന അദ്ധ്യാപകൻ റഷീദ് പി.എം ഉദ്്ഘാടനം ചെയ്തു.
യോഗത്തിൽ അധ്യാപകരായ രജനി എം ബി, നിഷാമോൾ എ ജി, നിഷാൻ വി കെ, അനൂപ് തങ്കപ്പൻ, രശ്മി ഒ ആർ തുടങ്ങിയവരും വിദ്യാർത്ഥികളായ മുഹമ്മദ് അഷ്‌കർ , ആമിന സഫ, മുഹമ്മദ് യാസിൻ എന്നിവർ സന്ദേശങ്ങൾ കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles