Thursday, January 9, 2025

Top 5 This Week

Related Posts

ഒട്ടനവധി നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമാനതകൾ ഇല്ലാത്ത വ്യക്തിത്വം ആയിരുന്നു എ.പാച്ചൻ : മന്ത്രി കെ. എൻ. ബാലഗോപാൽ

ഒട്ടനവധി നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമാനതകൾ ഇല്ലാത്ത വ്യക്തിത്വം ആയിരുന്നു എ.പാച്ചൻ : മന്ത്രി കെ. എൻ. ബാലഗോപാൽ

എ. പാച്ചന്‍ അവാര്‍ഡ് എം. ഗീതാനന്ദന് സമ്മാനിച്ചു

കരുനാഗപ്പള്ളി :നാടിന്റെ ജീവിതക്രമത്തെ മാറ്റി മറിച്ച ഒട്ടനവധി നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമാനതകൾ ഇല്ലാത്ത വ്യക്തിത്വം ആയിരുന്നു എ. പാച്ചൻ എന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന പ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദലിത് പ്രസ്ഥാനങ്ങളുടെ സമുന്നത നേതാവും ആയിരുന്ന എ. പാച്ചന്‍റെ പതിനെട്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു അദ്ദേഹം.
എ. പാച്ചൻ ഉൾപ്പെടെയുള്ള നവോത്ഥാന പ്രവർത്തകർ രൂപപ്പെടുത്തിയതാണ് കേരളത്തിന്റെ നിലവിലെ സാമൂഹിക സ്ഥിതി. ക്ഷേത്ര വളപ്പുകളിലും പൊതു വഴികളിലും അടിസ്ഥാന ജനതയ്ക്ക് പ്രവേശന വിലക്കുണ്ടായിരുന്ന കാലത്ത്, ആ വിലക്ക് മറികടക്കാൻ പാടില്ലെന്ന ബോധം അവരുടെ ഉള്ളിലും രൂപപ്പെട്ടിരുന്നു. അതിനെയെല്ലാം മറികടന്ന് അടിസ്ഥാന ജനതയെ നിലവിലെ സാമൂഹിക സാഹചത്യത്തിനൊപ്പം അഭിമാനത്തോടെ ജീവിക്കാൻ പ്രാപ്തമാക്കാൻ സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ ഇടപെടലുകൾ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.

എ. പാച്ചന്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡി. ചിദംബരന്‍ അധ്യക്ഷൻ ആയിരുന്നു.
എ. പാച്ചന്‍ അവാര്‍ഡ് ദലിത് ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകൻ എം. ഗീതാനന്ദന് സമ്മാനിച്ചു.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് , എ. പാച്ചന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, യു. ഡി. എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കേരള മുസ്ലിം ജമാ അത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. പി. മുഹമ്മദ്‌, മാധ്യമ പ്രവർത്തകൻ എസ്. സുധീശൻ, കെ. ഡി. എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ. എസ്. പ്രഹ്ലാദൻ, ജനറൽ സെക്രട്ടറിമാരായ എസ്. പി. മഞ്ജു, രാജൻ വെമ്പിളി, ഓർഗനൈസിങ് സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, സിദ്ധനർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി കെ. രവികുമാർ, എ. റഹിംകുട്ടി,
എ. പാച്ചൻ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എ.എ.അസീസ്, ഫൗണ്ടേഷന്‍ ട്രഷറര്‍ ബോബന്‍ ജി.നാഥ്, ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ.കെ. വേലായുധന്‍ പിള്ള, ഷിഹാബ് കൊട്ടുകാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles