Friday, January 10, 2025

Top 5 This Week

Related Posts

ഐ.സി.ഡി.എസ്. ആയുഷ് ക്ലിനിക് പല്ലാരിമംഗലത്ത് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ വനിത ശിശു വികസന വകുപ്പ് ഐ സി ഡി എസിന് കീഴിൽ നടപ്പിലാക്കുന്ന ആയുഷ് ക്ലിനിക് പല്ലാരിമംഗലത്ത് ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ.ഇ അബ്ബാസ് ആയുഷ്‌ ക്ലിനിക് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച, പോഷകാഹാരക്കുറവ്, വളർച്ചക്കുറവ് എന്നിവ കണ്ടെത്തി അവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങളും, ചികിത്സയും നൽകുക എന്നതാണ് ആയുഷ് ക്ലിനിക്കുകൾകൊണ്ട് ഉദ്ദേശിക്കുന്നത്. ഐ സി ഡി എസ് കോതമംഗലം അഡീഷ്ണൽ പ്രോജക്റ്റിലെ ആറ് പഞ്ചായത്തുകളിൽ പല്ലാരിമംഗലം പഞ്ചായത്തിലാണ് ആദ്യഘട്ടത്തിൽ ആയുഷ് ക്ലിനിക് ആരംഭിച്ചത്. പല്ലാരിമംഗലം ഗവർമെൻ്റ് ആയൂർവ്വേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ പി ആനന്ദ് കുട്ടികളെ പരിശോധിച്ചു. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ എം അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സ്വപ്നമാത്യു, അംഗൻവാടി വർക്കർമാരായ പി എൻ സുമംഗല, കെ പി നിസാമോൾ, ഹെൽപ്പർ ഹലീമ നാസർ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles