Tuesday, January 7, 2025

Top 5 This Week

Related Posts

എ.ഐ. കാമറകൾ വ്യാഴാഴ്ച മിഴി തുറക്കും ;
കൊച്ചുകുട്ടികളുമായി യാത്ര ചെയ്താലും പിഴ വീഴും

വി.ഐ.പി വാഹനങ്ങൾ- മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മറ്റു പ്രധാന പദവികൾ വഹിക്കുന്നവർ, ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ – എന്നിവരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കില്ല.

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള എഴുന്നൂറിലേറെ എ ഐ കാമറകൾ വ്യാഴാഴ്ച മുതൽ മിഴി തുറക്കും. ഇതോടെ വൻ പിഴയാണ് സർക്കാർ ഖജനാവിലേക്കു വന്നു ചേരുക. സർക്കാർ വ്യക്തമാക്കിയതുപോലെയാണ് കാര്യങ്ങൾ എങ്കിൽ ജനത്തിനു അനാവശ്യ ദുരിതങ്ങളും വന്നുചേരും. ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ 2000 രൂപയാണ് പിഴ. മൂന്നാമത്തേത് ചെറിയ കുട്ടിയാണെങ്കിലും പിഴ വീഴുമെന്ന് ഗതാഗത കമ്മീഷണർ എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. കഴിയുന്നതും കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോവരുതെന്ന് വിവാദമാകുന്ന പരാമർശവും സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം നടത്തി

സർവൈലൻസ്, എവിഡൻസ്, ക്യാപ്ച്ചർ ക്യാമറ എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിയമലംഘനങ്ങൾ എ.ഐ ക്യാമറകൾ ഒപ്പിയെടുക്കുന്നത്.
നിയമലംഘനം നടന്ന് പരമാവധി ആറു മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണിൽ സന്ദേശമെത്തും.തിരുവനന്തപുരം മൺവിളയിലെ കെൽട്രോണിന്റെ സെന്റർ ഡേറ്റ ബാങ്കിൽ ദൃശ്യങ്ങൾ ശേഖരിച്ച്് അവ തരംതിരിച്ച് ജില്ല കൺട്രോൾ റൂമുകൾക്ക് കൈമാറും. അവിടെനിന്ന് നാഷനൽ ഡേറ്റ ബേസിനു കൈമാറി പിഴ നടപടികൾ സ്വീകരിക്കും

ഹെൽമറ്റ്, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ്, റെഡ് ലൈറ്റ് മറികടക്കുക, എന്നിവയാണ് മറ്റു പിഴകൾ. അമിത വേഗ 1500 രൂപയും സീറ്റ്ബെൽറ്റ് ,ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപയുമാണ് പിഴ. കാറിൽ മുൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാണ്. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കാമെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിഴ ഈടാക്കും. വി.ഐ.പി വാഹനങ്ങൾ- മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മറ്റു പ്രധാന പദവികൾ വഹിക്കുന്നവർ, ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ – എന്നിവരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കില്ല. സംസ്ഥാനത്ത് 726 എഐ കാമറകളാണ് മിഴി തുറക്കുന്നത്.
കാറില്ലാത്തവർക്ക് കുട്ടികളെയുമായി സ്‌കൂളിലോ, മറ്റോ യാത്ര ചെയ്യേണ്ടേ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുക. ഒന്നോ, രണ്ടോ കുട്ടികൾ ഉള്ളവർ എങ്ങനെ കുട്ടികളുമായി അത്യാവശ്യ യാത്ര ഒഴുവാക്കും.

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles