Tuesday, December 24, 2024

Top 5 This Week

Related Posts

എസ് എൻ ഡി പി യോഗം : ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സും, യൂത്ത് മൂവ്‌മെന്റ് മേഖല സമ്മേളനവും നടത്തി

കോതമംഗലം : എസ് എൻ ഡി പി യോഗം കോതമംഗലം യൂണിയന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും, യൂത്ത്മൂവ്‌മെന്റ് മേഖല സമ്മേളനവും നടത്തി. എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.

കഞ്ഞിക്കുഴി പോലീസ് സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ്സ് നയിച്ചു. ജോ. എക്‌സൈസ് കമ്മീഷണർ ശ്രീ. പി വി ഏലിയാസ് ആമുഖപ്രസംഗം നടത്തി. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് . പച്ചയിൽ സന്ദീപ് മുഖ്യ പ്രഭാഷണവും, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി അംഗവും, യൂണിയൻ വൈസ് പ്രസിഡന്റുമായ കെ എസ് ഷിനിൽകുമാർ യുവജന സന്ദേശവും, യോഗം ബോർഡ് മെമ്പർ സജീവ് പാറയ്ക്കൽ സംഘടനാ സന്ദേശവും നൽകി.

യൂണിയൻ സെക്രട്ടറി പി എ സോമൻ സ്വാഗതവും, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എം ബി തിലകൻ കൃതജ്ഞതയും പറഞ്ഞു. യൂണിയൻ കൗൺസിലർമാരായ പി വി വാസു, റ്റി ജി അനി, എം വി രാജീവ്, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സജി കെ ജെ, വനിതാ സംഘം സെക്രട്ടറി മിനി രാജീവ്, സൈബർ സേന കേന്ദ്ര സമതി വൈസ് ചെയർമാൻ എം കെ ചന്ദ്ര ബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles