കോതമംഗലം: എറണാകുളം ജില്ലയിലെ ജനവാസ മേഖലകൾ ഒരിടത്തും ബഫർ സോൺ അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഡീൻ കുര്യാക്കോസ് എം.പി യും, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നേതൃത്വം നല്കിയ സമരയാത്രയുടെ സമാപന സമ്മേളനം കുട്ടമ്പുഴയിൽ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
ഇടതുപക്ഷം അധികാരത്തിൽ എത്തിയതിനു ശേഷം നാട്ടിൽ മൃഗാധിപത്യം യാഥാർത്ഥ്യമായെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. ജനവാസ മേഖലകളിൽ മിക്കയിടങ്ങളിലും വന്യമൃഗ ശല്യം മൂലം ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ആൾ നാശവും , കൃഷി നാശവും , കൂടാതെ വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കുന്നു,
കുട്ടമ്പുഴ , കീരമ്പാറ, കവളങ്ങാട്, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ സൈ്വര്യവിഹാരം നടത്തുമ്പോൾ , കൂടുതൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ ഉൾപ്പെടുത്തി, കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സർക്കാരാണ് നാടു ഭരിക്കുന്നത്. യു.ഡി.എഫ്. സർക്കാർ 2013 ൽ ജനവാസ മേഖലകളിൽ പൂജ്യം ബഫർ സോൺ എന്നെടുത്ത തീരുമാനം പിൻവലിച്ച് , ഒരു കി.മീ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പടെ ബഫർ സോൺ എന്നു തീരുമാനിച്ച ഈ ഗവൺമെന്റിനെതിരെ സന്ധിയില്ലാ പോരാട്ടത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
യോഗത്തിൽ മുൻ എം.പി. ഫ്രാൻസിസ് ജോർജ്, ടി.യു. കുരുവിള Ex MLA, ഷിബു തെക്കും പുറം, പി.കെ മൊയ്തു, മൈക്കിൾ , പിഎഎം ബഷീർ, കെ.പി. ബാബു, പി.പി. ഉതുപ്പാൻ , എ.ജി ജോർജ് ,എബി എബ്രാഹം, എം.എസ്. എൽദോസ് , തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. ഭൂതത്താൻകെട്ടിൽനിന്നു ആരംഭിച്ച യാത്രയിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.