എഫ് സി ഐ മാനേജ്മെന്റും – കരാറുകാരും തമ്മിൽ തർക്കം.
5 മാസമായി തൊഴിലാളികൾക്ക് ജോലി ഇല്ല …..
കരുനാഗപ്പള്ളി :എഫ് . സി .ഐ യിൽ മാനേജ്മെന്റും – കരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ 5 മാസമായി എഫ്.സി ഐയിലെതൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്നു. എഫ്.സി.ഐ മാനേജ്മെന്റും കരാറുകാരും തമ്മിലുള്ള പ്രശ്നം ഉടൻ പരിഹരിച്ച് തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവിശ്യപെട്ടു. സംയുക്തട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടവും എഫ്.സി ഐക്ക് മുന്നിൽ ധർണ്ണയും നടത്തി.മുടിയിൽ മുഹമ്മദ് കുഞ്ഞ്, ഹാഷിം, ഷാജി മാമ്പള്ളി തുടങ്ങിയ സംയുക്തട്രേഡ് യൂണിയൻ നേതാക്കൾ പ്രതിഷേധ പരിപാടികൾക്ക് നേതൃത്യം നൽകി.