എടത്വ: ഓട്ടോ, ടാക്‌സി, ടെമ്പോ ഡ്രൈവേഴ്‌സ് സേവാ സമിതി (തത്ത്വമസി) യുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ എടത്വ ടൗണിൽ മകരവിളക്ക് മഹോത്സവം ആരംഭിച്ചു.
പുതുപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. രാവിലെ 8 മുതൽ ഭാഗവത പാരായണം ആരംഭിച്ചു. അംബിക ശശി പാണ്ടനാട്, അംബിക സുബാഷ്, പത്തനംതിട്ട എന്നിവർ പൗരാണികരാകും.
സുജിത്ത് പി.ബി., പാറേച്ചിറയാണ് ഭാഗവത പാരായണം വഴിപാടായി സമർപ്പിക്കുന്നത്.
വൈകിട്ട് 6.30 ന് ബ്രഹ്‌മശ്രീ പുവംപള്ളി ഇല്ലം കൃഷ്ണൻ ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ ദീപാരാധന, ദീപക്കാഴ്ച തുടർന്ന് മധുരം വിതരണം. മധുരം വഴിപാടായി നടത്തുന്നത് ഡോക്ടർ തുളസി രാജൻ.
രാത്രി 7 മണി മുതൽ ഭക്തിഗാനസുധ
പ്രസിഡന്റ് അജീഷ് മണക്കളം,
കെ. സാബു പൂവക്കാട്, ഖജാൻജി സുരേഷ് എൻ.എസ്. അഞ്ചുമനക്കൽ ,
കമ്മറ്റി അംഗങ്ങളായ ബാബു വഞ്ചിപുരയ്ക്കൽ, അശോകൻ എരുമത്ര, മനോജ് ഇല്ലിമൂട്, സുജിത്ത് പാറേച്ചിറ, അജീഷ് പനക്കുരുമ്പിൽ, മനീഷ് മൂലയിൽ എന്നിവർ നേതൃത്വം നൽകും.