എടത്വ:എടത്വായുടെയും സമീപ ഗ്രാമ പഞ്ചായത്തുകളുടെയും സമഗ്ര പുരോഗതിയും വികസനവും ലക്ഷ്യമിട്ട് സമൂഹ നന്മയ്ക്ക് നിലകൊള്ളുന്ന എടത്വ വികസന സമിതിയുടെ 43-ാം മത് വാർഷിക പൊതുയോഗം എടത്വ സെൻ്റ് ജോർജ് മിനി ഹാളിൽ നടന്നു.
വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.റിട്ട. ഡി. ഇ.ഒ: പി.കെ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി അഡ്വ.പി.കെ സദാനന്ദൻ, ജോജി കരിക്കംപള്ളി, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം ,ജോർജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, പി.ഡി.രമേശ് കുമാർ, ഡോ.ജോൺസൺ വി.ഇടിക്കുള, മിനു തോമസ്, വിജയകുമാർ തായംങ്കരി, പി.ഡി. ജോർജ്കുട്ടി,അജി കോശി, എ.ജെ. കുഞ്ഞുമോൻ,ഗോപൻ ടി.എൻ തട്ടങ്ങാട്, തോമസ് കളങ്ങര, ഷാജി മാധവൻ, ടി.ടി. ജോർജ്കുട്ടി, കെ.ജെ. സ്ക്കറിയ, എം.ജെ. ജോർജ്, ജോൺസൺ എം.പോൾ, ഐസക്ക് എഡ്വേർഡ്, ജോജി സാമുവേൽ, ഫിലിപ്പ് ജോസ്, ഗ്രിഗറി ജോസഫ് ,പി .വി.ചാക്കോ, കെ.പി.സന്തോഷ് കുമാർ, ജോജി ശാമുവേൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന യുവജനോത്സവത്തിൽ പ്രസംഗം, മോണോ ആക്ട് ,വഞ്ചിപ്പാട്ട് മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ എടത്വ നിവാസികളായ ശ്രീരാഗ് സജീവ്, മനോ മാർട്ടിൻ തൈപറമ്പിൽ, അനില സുശീല, അനീറ്റ സജി എന്നിവരെ അനുമോദിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായിഅഡ്വ.പി.കെ സദാനന്ദൻ, ജോജി കരിക്കംപള്ളി, കുഞ്ഞുമോൻ പട്ടത്താനം ( രക്ഷാധികാരികൾ),ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം (പ്രസിഡൻ്റ്) ജോർജ് തോമസ് കളപ്പുര, അഡ്വ. ഐസക്ക് രാജു, ഷാജി തോട്ടുകടവിൽ, പി.ഡി.രമേശ് കുമാർ (വൈസ് പ്രസിഡൻറുമാർ)
ഡോ.ജോൺസൺ വി. ഇടിക്കുള (ജനറൽ സെക്രട്ടറി), മിനു തോമസ്, വിജയകുമാർ തായംങ്കരി, അജി കോശി, എ.ജെ.കുഞ്ഞുമോൻ (സെക്രട്ടറിമാർ), ഗോപകുമാർ ടി.എൻ (ട്രഷറാർ), ജോൺസൺ എം.പോൾ (ഓഡിറ്റർ) എന്നിവരടങ്ങിയ 29 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.
ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും എടത്വാ കോളേജിനോടു ചേർന്ന് സെന്റ് ജോർജ് ഫൊറോനാ പള്ളി സൗജന്യമായി നൽകിയ 10 സെന്റ് സ്ഥലം മണ്ണടിച്ച് ഉയർത്തി സബ്ബ് ട്രഷറി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.