Friday, December 27, 2024

Top 5 This Week

Related Posts

എം. എ. ഇന്റർനാഷണൽ സ്കൂളിൽ
സ്മാർട്ട്‌ കിഡ് മത്സരം

കോതമംഗലം: വിദ്യാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ കോതമംഗലം മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ വേദി ഒരുക്കുന്നു. “ക്ലിസ്ടെ കിഡ് 2022-23” എന്നപേരിൽ സ്മാർട്ട് കിഡ് മത്സരം നടത്തുന്നു.

ഈ മാസം 14-നു എം. എ. ഇന്റർനാഷണൽ സ്കൂൾ ക്യാമ്പസ്സിൽ വച്ചാണ് മത്സരം. 3-5 പ്രായപരിധിയിലുള്ള കുട്ടികൾക്ക്‌ കാറ്റഗറി -1ലും,6-8 പ്രായപരിധികാർ കാറ്റഗറി -2 ലും ആണ് മത്സരത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്.രണ്ടു കാറ്റഗറിയിലുമുള്ള ഒന്നാം സമ്മാനക്കാരെ കാത്തിരിക്കുന്നത് ക്ലബ്‌ മഹിന്ദ്രയുടെ റിസോർട്ടിൽ വിദ്യാർത്ഥിക്കും മാതാപിതാക്കൾക്കും 2 ദിവസത്തെ താമസവും യാത്രക്കുള്ള ഫ്ലൈറ്റ് ടിക്കറ്റും, 25000/-രൂപ ക്യാഷ്പ്രൈസുമാണ്. രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10000,5000 രൂപ വീതമുള്ള ക്യാഷ്പ്രൈസും ലഭിക്കും.മത്സരത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജനുവരി -9. പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾ അറിയാനുമായി www.mainternationalschool.com എന്ന വെബ് സൈറ്റ് സന്ദർശിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles