ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്കിന് 2024 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്ന് സൂചന. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഋഷി സുനക്, ഉപപ്രധാന മന്ത്രി ഡൊമിനിക് റഅബ്, ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബെര്ക്ലെ എന്നിവര്‍ക്ക് സീറ്റുണ്ടാകില്ലെന്ന് ഇന്‍ഡിപെന്‍ഡന്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതോടൊപ്പം വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ്, പാര്‍ലമെന്റ് നേതാവ് പെന്നി മോര്‍ഡന്റ്, പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി എന്നിവര്‍ക്കും സീറ്റ് നഷ്ടപ്പെട്ടേക്കാം.
2024 ലെ തെരഞ്ഞെടുപ്പില്‍ ജെറമി ഹണ്ട്, ഇന്ത്യന്‍ വംശജയായ സുയല്ല ബ്രേവര്മാന്, മൈക്കിള്‍ ഗോവ്, നാധിം സവാവി, കെമി ബദേനോച് തുടങ്ങിയ
നിലവിലെ അഞ്ച് മന്ത്രിമാര്‍ മാത്രമേ മത്സരിക്കാനുണ്ടാകൂ.