Saturday, December 28, 2024

Top 5 This Week

Related Posts

ഉമ്മയും പിഞ്ചു മക്കളും മരിച്ച നിലയിൽ

ആലപ്പുഴ: എ.ആർ ക്യാമ്പിന് സമീപം പൊലീസ് ക്വാർട്ടേഴ്‌സിൽ പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫിസർ റെനീസിൻറെ ഭാര്യ നെജില (24), മക്കളായ ടിപ്പു സുൽത്താൻ (5) മലാല (ഒന്നേകാൽ വയസ്) എന്നിവരാണ് മരിച്ചത്.

നെജിലയുടെ മൃതദേഹം തൂങ്ങിയ നിലയിലും മക്കളെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഉമ്മ ആത്മഹത്യ ചെയ്തതാവുമെന്നാണ് പ്രാഥമിക നിഗമനം. മകനെ കഴുത്തുഞെരിച്ചും മകളെ വെള്ളത്തിൽ മുക്കിയുമാണ് കൊന്നത് എന്നാണ് സൂചന. രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് വാതിൽ തുറക്കാത്തതു കണ്ട് നോക്കിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles