Thursday, December 26, 2024

Top 5 This Week

Related Posts

ഉമയുടെ വിജയത്തിനു മഹാരാജാസിലെ സഹപാഠികളുടെ പിന്തുണ

പി ടി ഞങ്ങളുടെ അഭിമാനമായിരുന്നു പി ടി യുടെ നിലപാടുകൾ മഹാരാജാസിന്റെ കൂടി സംഭാവനയാണ്. ആ നിലപാടുകളുടെ തുടർച്ചയുണ്ടാക്കാൻ ഉമക്ക് സാധിക്കും. ഉമ തോമസിന്റെ വിജയത്തിനുവേണ്ടി സംഘടിപ്പിച്ച
മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്‌സ് അസോസിയേഷൻ യോഗം വ്യക്തമാക്കി. ഞങ്ങളുടെ എല്ലാ പിന്തുണയും ഉമക്ക് ഉണ്ടാകും. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന യോഗത്തിൽ നിരവധി വിദ്യാർഥികൾ സംബന്ധിച്ചു. പൂർവ്വ വിദ്യാർത്ഥിയും ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്റെ ഞായറാഴ്ച പ്രചാരണം ആരംഭിച്ചത് തൃക്കാക്കര മണ്ഡലത്തിൽ നിന്നാണ്. സെന്റ് മൈക്കിൾസ് പള്ളി, അഡോറേഷൻ മൊണാസ്ട്രി, തുതിയൂർ പള്ളി, സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി എന്നീ ആരാധനാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളോട് വോട്ടഭ്യർഥിച്ചു. അതിനുശേഷം ചെമ്പുമുക്ക്,ജേർണലിസ്റ്റ് കോളനി ഭാഗങ്ങളിലെ ഫ്‌ലാറ്റുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. തുടർന്ന് പ്രതീക്ഷാ ഭവൻ, ആവിലാഭവൻ എന്നിവിടങ്ങൾ സന്ദർശിച്ചു അന്തേവാസികളുമായി സമയം ചെലവഴിച്ചു. പിന്നീട് ചലച്ചിത്രതാരം ശങ്കറിന്റെ മാതാവ് അന്തരിച്ച സുലോചനാ പണിക്കരുടെയും, മുൻ അഡ്വക്കേറ്റ് ജനറൽ സുധാകര പ്രസാദിന്റെയും ഭൗതികശരീരം സന്ദർശിച്ച് ആദരാഞ്ജലികളർപ്പിച്ചു.
ശേഷം എൽഎൻജി കോളനി, ഹീരാ വാസ്തു ഗ്രാമം എന്നിവിടങ്ങൾ സന്ദർശിച്ചു വോട്ടഭ്യർഥന നടത്തി. തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചിൻ കോർപ്പറേഷനിൽ മത്സരിക്കുന്ന 62 -ാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അനിതാ വാര്യരുടെ റോഡ് ഷോയിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഹൈബി ഈഡൻ എംപി , ടി ജെ വിനോദ് എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ചിറ്റേത്തുകരയിലായിരുന്നു വൈകുന്നേരത്തെ സന്ദർശനം. സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്ന് ബഷീറലി ഷിഹാബ് തങ്ങളെത്തി. സ്ഥാനാർത്ഥിക്കൊപ്പം കടകൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ചിത്തേത്തുര ജുമുഅ മസ്ജിദിന് സമീപം സ്ഥാനാർത്ഥിക്കൊപ്പം വീടുകൾ സന്ദർശിക്കാൻ യു ഡി എഫ് കൺവീണർ എം.എം. ഹസ്സനുമുണ്ടായിരുന്നു. ശാന്തിഗിരി ആശ്രമത്തിൽ നടന്ന പരിപാടിയിലും യുഡിവൈഎഫ് വെണ്ണല മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു.

തൃക്കാക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ മണ്ഡലതല സ്വീകരണ പര്യടനം 16 ന്് ആരംഭിക്കും. വെകുന്നേരം അഞ്ച് മണിക്ക് എൻ.ജി. ഒ കോർട്ടേഴ്സ് ജംഗ്ഷനിൽ നിന്നു കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പര്യടനം ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles