Wednesday, December 25, 2024

Top 5 This Week

Related Posts

ഉത്സവാഘോഷത്തിന് ഇടയിൽ സോഡാ കുപ്പി കൊണ്ട് മർദ്ദനം ഒരു പ്രതികൂടി പിടിയിൽ

ഉത്സവാഘോഷത്തിന് ഇടയിൽ സോഡാ കുപ്പി കൊണ്ട് മർദ്ദനം ഒരു പ്രതികൂടി പിടിയിൽ

കരുനാഗപ്പള്ളി:. മുൻ വിരോധത്താൽ ഉത്സവാഘോഷത്തിനിടയിൽ സോഡാ കുപ്പി കൊണ്ട് ആക്രമിച്ച പ്രതികളിൽ ഒരാൾ കൂടി പിടിയിലായി.കുലശേഖരപുരം കോട്ടയ്ക്കുപുറം കരുണാലയത്തിൽ അഖിൽ (21) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. വള്ളിക്കാവ് സ്വദേശി ചാക്കോ സക്കറിയയെ ആണ് പ്രതിയടങ്ങിയ സംഘം മുൻ വൈരാഗത്താൽ സോഡാ കുപ്പികളും മറ്റും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഈ മാസം രണ്ടാം തീയതി ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനിടയിലാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ചാക്കോ സക്കറിയയുടെ പരാതിയിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ അഖിലിനെ കിഴക്കേ കല്ലടയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഓ ബിജു വി യുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ഷാജിമോൻ ,എഎസ് ഐ ഷിബു ,സിപിഒ മാരായ ഹാഷിം, പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.നേരത്തെ ഈ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു .മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles