Thursday, January 9, 2025

Top 5 This Week

Related Posts

ഉടുമ്പന്നൂര്‍ മങ്കുഴി പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി

ഉടുമ്പന്നൂര്‍ മങ്കുഴി പള്ളിയില്‍ ധീരരക്തസാക്ഷിയും അത്ഭുതപ്രവര്‍ത്തകനും ഇടവക മദ്ധ്യസ്ഥനുമായ
വി. സെബസ്ത്വാനോസിന്റെ തിരുനാള്‍ 2023 ജനുവരി 18,19,20 ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. തിരുനാളിന് മുന്നോടിയായി മുന്‍ സത്‌ന രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യൂ വാണിയകിഴക്കേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ കൊടിയേറ്റവും തിരുസ്വരൂപ പ്രതിഷ്ഠയും നടന്നു. കൊടിയേറ്റത്തിന് ശേഷം ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും നൊവേനയും അമ്പ് വെഞ്ചിരിപ്പും വീടുകളിലേയ്ക്ക് അമ്പു പ്രതിക്ഷണവും നടന്നു.19 ന് വ്യാഴാഴ്ച വിശുദ്ധകുര്‍ബ്ബാന നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ആഘോഷമായ കുര്‍ബ്ബാനയ്ക്ക് ഫാദര്‍ ആന്‍ഡ്രൂസ് മൂലയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.കോതമംഗലം രൂപതയിലെ നവവൈദികര്‍ സഹകര്‍മ്മികരാകും. 20ന് വെള്ളിയാഴ്ച സമാപന ദിവസം ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് തിരുനാള്‍ കുര്‍ബ്ബാന നയിച്ച് സന്ദേശം നല്കും. തുടര്‍ന്ന പരിയാരം പന്തലിലേയ്ക്ക് പ്രദിക്ഷണവും ശേഷം സമാപന പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles