മൂവാറ്റുപുഴ: ഇലാഹിയ ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളായി കെ.എം.പരീത് ്(ചെയർമാൻ)പി.എം.അസീസ് ്(ജനറൽ സെക്രട്ടറി) എം.എം.മുഹമ്മദ് കുഞ്ഞ്് ്(ട്രഷറർ)അഡ്വ. ടി.എസ്. റഷീദ്, പി.എം.സെയ്ത്കുഞ്ഞ് (വൈസ് ചെയർമാൻമാർ) എം.കെ സെയ്ത് മുഹമ്മദ് (സെക്രട്ടറി),എം.എം.മക്കാർ, സി.കെ.സിദ്ദിഖ്, കെ.എ.ബഷീർ അലി, പി.എ.കബീർ, പി.എച്ച്. ഉമ്മർ,എം.പി.ഹമീദ്,പി.പി.ബഷീർ എന്നിവരെ എക്സി.അംഗങ്ങളായും തെരെഞ്ഞെടുത്തു.
ഇലാഹിയ പബ്ലിക് സ്‌കൂളിൽ നടന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ കെ.എം പരീത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം.അസീസ് സ്വാഗതം പറഞ്ഞു. ട്രഷറർ എംഎം.മുഹമ്മദ് കുഞ്ഞ്, ടി.എസ്. റഷീദ് എന്നിവർ സംസാരിച്ചു. ഇലാഹിയ ട്രസ്റ്റിന്റെ സ്ഥാപനങ്ങൾക്ക് നാക്, എൻബിഎ അക്രഡിറ്റേഷൻ ലഭിച്ചത് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ക്ക് ലഭിച്ച അംഗീകാരമാണെന്നു യോഗം വിലയിരുത്തി. ട്ര്‌സ്റ്റിനു പുതിയ ലോ കോളേജ് സ്ഥാപിക്കുന്നതിനായി മഹാത്മാ ഗാന്ധി സർവകലാശാലയുടെ നിരാക്ഷേപ പത്രം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.നഴ്സിങ്ങ് കോളേജ് സ്ഥാപിക്കുന്നതിനും ട്രസ്റ്റ് ലക്ഷ്യമിടുന്നുണ്ട്.