Thursday, December 26, 2024

Top 5 This Week

Related Posts

ഇലഞ്ഞി പഞ്ചായത്ത് ലൈബ്രറി ഇനി സി.മേരി ബനീഞ്ഞയുടെ നാമത്തിൽ അറിയപ്പെടും

ഇലഞ്ഞി :- ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് ലൈബ്രറി മലയാളത്തിലെ മഹാകവിയത്രി സി. മേരി ബനീഞ്ഞയുടെ നാമത്തിൽ ഇനി അറിയപ്പെടും. നാമകരണം അനൂപ് ജേക്കബ് എം എൽ എ നിർവ്വഹിച്ചു.
മഹാകവിയത്രിക്ക് ഉചിതമായ ഒരു സ്മാരകമായി ലൈബ്രറിയെ ഉയർത്തി കൊണ്ടുവരുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. ഡിജിറ്റൽ ലൈബ്രറി, പുതിയ പുസ്തകങ്ങൾ, ഭൗതീക സാഹചര്യങ്ങൾ മെച്ചപെടുത്തൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുമെന്നും എല്ലാവരുടെയും സഹകരണത്തോടെ ഇലഞ്ഞി പഞ്ചായത്തിലെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെ മുഖ്യകേന്ദ്രമായി ലൈബ്രറിയെ ഉയർത്തുകയാണ് ലക്ഷ്യമെന്നും അനൂപ് ജേക്കബ് വ്യക്തമാക്കി. ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അന്നമ്മ ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു.

ലൈബ്രറിയുടെ വികസനത്തിനു ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ പെടുത്തി സഹായങ്ങൾ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനൽ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് എം.പി ജോസഫ് സ്വാഗതം ആശംസിച്ചു. ഡോ.വി എം മാത്യം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ എൽസി ടോമി, ഡോജിൻ ജോൺ , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രീതി അനിൽ, മാജി സന്തോഷ്, ഷേർളി ജോയി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജീനി ജിജോയി, മോളി അബ്രാഹം, ജോർജ് ചമ്പമല, ജയശ്രീ സതൽ, സുരേഷ് ജോസഫ് , സുമോൻ ചെല്ലപ്പൻ , സന്തോഷ് കോരപ്പിള്ള , സുജിതാ സദൻ എന്നിവരും , സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എൻ വി കുര്യൻ,സെബാസ്റ്റ്യൻ കൊമ്മറ്റം, സഖറിയാ ജേക്കബ്, അജേഷ് വിജയൻ ,വർഗീസ് കരിപ്പാടം, പി.എ ജോർജ് , ശ്രീകുമാർ കെ.പി , വി.ജെ പോൾ, ബിന്ദു ആർ തുടങ്ങിയവർ ് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles