ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ പതാകയുള്ള കപ്പലിലെ ഏക മലയാളി ജീവനക്കാരി ഡെക്ക് കേഡറ്റ് ആൻ ടെസ്സ ജോസഫ് മോചിതയായി. വ്യാഴാഴ്ച കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ ഇവരെ കൊച്ചിൻ റീജിയണൽ പാസ്പോർട്ട് ഓഫീസർ സ്വീകരിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സൈന്യം പിടികൂടിയ എംഎസ്സി ഏരീസ് എന്ന കണ്ടെയ്നർ കപ്പലിൽ ഉണ്ടായിരുന്ന 17 ഇന്ത്യൻ പൗരന്മാരിൽ ആദ്യം മോചിതയാവുന്നത്് ആൻ ടെസ്സ ജോസഫ് ആണ്.
ടെഹ്റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളെ തുടർന്നാണ് ആൻ ടെസ്സ ജോസഫിന് നാട്ടിലെത്താൻ സാധിച്ചത്.
കണ്ടെയ്നർ കപ്പലിലെ ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളും ഉടൻ മോചിതരാകുമെന്നാണ് ് സർക്കാർ അറിയിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.