ഇറാനിൽ മതകാര്യ പൊലീസിന്റെ പ്രവർത്തനം മരവിപ്പിച്ചതായി അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ അറിയിച്ചു. മഹ്സ അമീനിയുടെ കൊലപാതകത്തെ തുടർന്ന മൂന്നു മാസത്തിലധികമായി നടന്നു വരുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. കഴിഞ്ഞ സെപ്റ്റംബർ 16ന് രാജ്യത്തെ നിർബന്ധിത വസ്ത്രം പാലിച്ചില്ലെന്ന് ആരോപിച്ച് ടെഹ്റാനിലെ മതകാര്യ പോലീസിന്റെ ഒരു യൂണിറ്റ് 22 കാരിയായ മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ മഹ്‌സ കൊല്ലപ്പെട്ടതോടെയാണ് ഇറാനിൽ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സംഘർഷത്തിൽ 378 പേർ കൊല്ലപ്പെട്ടു.
ശിരോവസ്ത്ര നിയമം സംബന്ധിച്ച് പാർലമെൻറും പരമോന്നത ആത്മീയ നേതൃത്വവും ചർച്ച നടത്തുകയാണെന്നും രണ്ടാഴചക്കുളളിൽ ഇതു സംബന്?ധിച്ച തീരുമാനം വരുമെന്നും ഇറാൻ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. മതകാര്യ പോലീസിന് ‘ജുഡീഷ്യറിയുമായി ഒരു ബന്ധവുമില്ല, മുൻ സ്ഥിതി പുനസ്ഥാപിച്ചുവെന്നാണ് വിശദീകരണം.
മഹ്സയുടെ സ്വദേശമായ കുർദ് മേഖലയിൽ തുടക്കമിട്ട പ്രതിഷേധം രാജ്യതലസ്ഥാനമായ ടെഹ്റാൻ അടക്കം 150 ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു. മതശാസനം പരസ്യമായി ലംഘിച്ചു കൊണ്ട് തെരുവിലിറങ്ങിയ സ്ത്രീകൾ ഹിജാബ് വലിച്ചൂരി തെരുവിലിട്ട് കത്തിച്ചു. പ്രതീകാത്മകമായി മുടി മുറിച്ചു.
ധാർമിക സുരക്ഷ ലക്ഷ്യമിട്ട് അഹമദ് നജാദ് പ്രസിഡന്റായിരിക്കെയാണ് മതകാര്യ പോലീസ് രൂപീകരിച്ചത്.
15 വർഷം മുമ്പ് അഹമദി നജാദ് ആണ് മൊറാലിറ്റി പോലീസ് സംവിധാനം നടപ്പിലാക്കിയത്.