Friday, December 27, 2024

Top 5 This Week

Related Posts

ഇരുട്ടിലാക്കിയിട്ടും കാഴ്ച തടയാനായില്ല ; മൊബൈലിലും ലാപ്പ്‌ടോപ്പിലും പ്രദർശനം കണ്ടു ജെഎൻയു വിദ്യാർഥികൾ

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്നു കാണിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശനം ജെ.എൻ.യുവിൽ അധികൃതർ വൈദ്യുതി വിച്ഛേദിച്ചു മറ്റും തടഞ്ഞെങ്കിലും വിദ്യാർഥികൾ മൊബൈലിലും ലാപ്പ്‌ടോപ്പിലും കണ്ടു.സർവകലാശാല വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ ഡോക്യുമെന്ററി കണ്ട പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്കുനേരെ ഇരുട്ടത്ത് കല്ലേറുണ്ടായി. കല്ലെറിഞ്ഞവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ അർധരാത്രി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർഥികൾ ആരോപിച്ചു. നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങളടക്കം തെളിവ് പൊലീസിന് കൈമാറി. വൈദ്യുതി ബന്ധം വിച്ഛേദിച്ചത് അക്രമികൾക്ക് സൗകര്യമായി മാറി.

ബി.ബി.സിയുടെ ഡോക്യുമെൻററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.ഇതിനിടെ ബിബിസി ഡോക്യുമെന്റി പ്രദർശനം ് യുവജന വിദ്യാർഥി സംഘടനകൾ ഏറ്റെടുത്ത് കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയാണ്. കോൺഗ്രസും യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംസ്ഥാനത്ത് പലയിടത്തും പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും തിരുവനന്തപുരത്ത് പലയിടത്തും ബിഗ് സ്‌ക്രീനിൽ ഡോക്യുമെൻററി പ്രദർശിപ്പിക്കും. ഇന്നലെ മാനവീയം വീഥിയിൽ യൂത്ത് കോൺഗ്രസും പൂജപ്പുരയിൽ ഡി.വൈ.എഫ്.ഐയും സംഘടിപ്പിച്ച പ്രദർശനത്തിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചെങ്കിലും പോലീസ് തടഞ്ഞു.

കേരളത്തിലെ പ്രധാന നഗരങ്ങളിൽ വലിയ സ്‌ക്രീനിൽ പ്രദർശനം ഒരുക്കാനാണ് യുവജന സംഘടനകളുടെ നീക്കം. സിപിഎമ്മും, കോൺഗ്രസ്സും മുഖ്യരാഷ്ട്രീയ പാർട്ടികൾ പ്രദർശനത്തിനു പരസ്യപിന്തുണയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles