Thursday, December 26, 2024

Top 5 This Week

Related Posts

ഇന്ധന സെസ് തിരിച്ചടിയാകും; പാര്‍ട്ടിയിലും മുന്നണിയിലും ആശങ്ക

ഇന്ധന സെസിനെതിരെ ഉയരുന്ന ജനരോഷത്തില്‍ സിപിഎമ്മിലും മുന്നണിയിലും ആശങ്ക.സെസില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും സര്‍ക്കാര്‍ പരിശോധിക്കണമെന്നും മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.നിര്‍ദേശം മാത്രമെന്നും അന്തിമതീരുമാനിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സെസ് ജനങ്ങള്‍ക്ക് ഭാരമാകുമോ എന്നതില്‍ അഭിപ്രായം പറയാനില്ലെന്നും പറയുള്ളത് നിയമസഭയിലും മുന്നണിയിലും പറയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.

സെസ് ഒരു രൂപയെങ്കിലും കുറയ്ക്കണമെന്നാണ് നേതാക്കളുടെ രഹസ്യമായ പൊതുവികാരം.
കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനക്ഷേമ സര്‍ക്കാരിനെ ജനവിരുദ്ധസര്‍ക്കാരാക്കി മാറ്റുമോ എന്ന ആശങ്കയും ആശയകുഴപ്പവും സിപിഎമ്മിലും എല്‍ഡിഎഫിലും ശക്തമാണ്.സെസ് അനാവശ്യമായെന്ന് പലനേതാക്കള്‍ക്കും അഭിപ്രായമുണ്ട്.

കേന്ദ്രനയങ്ങള്‍ക്കെതിരെ 20ന് തുടങ്ങാന്‍ പോകുന്ന എം.വി. ഗോവിന്ദന്റെ വാഹനപ്രചാരണ ജാഥയെ സെസ് വിവാദം ബാധിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍.സെസിനെ പൂര്‍ണമായും ന്യായീകരിക്കാതെ നിര്‍ദേശമെന്ന് മാത്രമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.മുന്നണിയെ തള്ളിപറയാന്‍ കഴിയാത്ത സിപിഐ ബജറ്റിനെ പുകഴ്ത്തുമ്പോഴും സെസില്‍ അഭിപ്രായം തുറന്നുപറയുന്നില്ല. ബജറ്റ് ചര്‍ച്ച ചെയ്‌തേ അന്തിമമാകൂ എന്ന് പറഞ്ഞ കാനം അഭിപ്രായങ്ങള്‍ മുന്നണിയില്‍ പറയുമെന്നാണ് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles