Saturday, December 28, 2024

Top 5 This Week

Related Posts

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ രണ്ടാം ഭാഗവും ബിബിസി സംപ്രേക്ഷണം ചെയ്തു

ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ചിത്രീകരിക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം വിവാദമായിരിക്കെ രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തു.
2019 ൽ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി, കാശ്മീർ പ്രശ്‌നം, ആൾക്കൂട്ട ആക്രമണം എന്നിവ ഉൾപ്പെടുത്തിയാണ് രണ്ടാം ഭാഗം പുറത്തിറക്കിയിരിക്കുന്നത്.

ആദ്യ ഭാഗം പ്രസിദ്ധീകരിക്കുന്നത്‌നിന്ന് യൂട്യൂബിലും, ട്വിറ്ററിലും കേന്ദ്ര സർക്കാര് വിലക്കുകയും, തുടർന്ന് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളും യുവജന വിദ്യാർഥി സംഘടനകളും ഡോക്യുമെന്ററിയുടെ പരസ്യ പ്രദർശനം ഏറ്റെടുത്ത് രാഷ്ട്രീയ വെല്ലുവിളിയാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് രണ്ടാം ഭാഗവും ബി.ബി.സി സംപ്രേക്ഷണം ചെയ്യുന്നത്. കേന്ദ്രസർക്കാരിന്റെ എതിർപ്പുകൾ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്. മോദിക്കെതിരെയുള്ള വാർത്തകൾ തമസ്‌കരിക്കാൻ ശ്രമിച്ച മാധ്യമങ്ങൾപോലും ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വാർത്തകൾ മൂടിവയക്കുന്നില്ലെന്ന പ്രത്യേകതയും കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles