Friday, December 27, 2024

Top 5 This Week

Related Posts

ഇന്ത്യൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സൗദി അറേബ്യയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

റിയാദ്: ഇന്ത്യൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ ഓവർസീസ് ഘടകമായ ഇന്ത്യൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് സൗദി അറേബ്യയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ദേശീയ ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. ഷമീർ ബാബു (ചീഫ് കമീഷണർ), ഡോ. മുഹമ്മദ് ഷൗക്കത്ത് പർവേസ് (കമീഷണർ സ്‌കൗട്ട്, പ്രിൻസിപ്പൽ അൽയാസ്മിൻ ഇന്റർനാഷനൽ സ്‌കൂൾ റിയാദ്), മീര റഹ്‌മാൻ (കമീഷണർ ഗൈഡ്, പ്രിൻസിപ്പൽ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ റിയാദ്), ബിനോ മാത്യൂ (സെക്രട്ടറി), സവാദ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

സൗദിയിൽ ഉള്ള മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലെയും സ്‌കൗട്ട് പരിശീലനങ്ങളുടെയും പരീക്ഷകളുടെയും ചുമതല പുതിയതായി തെരഞ്ഞെടുത്ത നേതൃത്വത്തിനായിരിക്കും. 2023 ജനുവരിയിൽ രാജസ്ഥാനിൽ നടക്കുന്ന ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ 18-ാമത് നാഷനൽ ജാംബുരിയിലും, ആഗസ്റ്റിൽ സൗത്ത് കൊറിയയിൽ നടക്കുന്ന 25-ാമത് വേൾഡ് സ്‌കൗട്ട് ജാംബുരിയിലും പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഭാരവാഹികൾ

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles