Thursday, December 26, 2024

Top 5 This Week

Related Posts

ഇന്ത്യൻ സംസ്കാരം നിലനിർത്താൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണം-എ. കെ. മണി

വൈവിധ്യപൂർണ്ണമായ ഇന്ത്യൻ സംസ്കാരം നിലനിർത്തുവാനും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുവാനും പുതിയ തലമുറയെ പ്രാപ്തമാക്കുവാൻ അധ്യാപക സമൂഹം മുന്നിട്ടിറങ്ങണമെന്ന് ദേവികുളം മുൻ എംഎൽഎ എ കെ മണി അഭിപ്രായപ്പെട്ടു

കേരള അറബിക് മുൻഷീസ് അസോസിയേഷൻ മൂന്നാറിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. എ. എം. എ സംസ്ഥാന പ്രസിഡന്റ് എ എ ജാഫർ അധ്യക്ഷത വഹിച്ചു
ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദുമുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ, മുസ്ലിംലീഗ് ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട്കെ. എം. ഖാദർ കുഞ്ഞ്, കെ. ബാൽ മണി, പി. പി ഫിറോസ്, ഇ. ഐ സിറാജ്, അനസ് എം അഷ്റഫ്, എം എ ഹംസ, ഇ ഐ മുജീബ്, സംഗീത റോബർട്ട്, ഹുസൈൻ സാദത്ത്, എൻ യു സുനീർ, അൻവർ ടി. എം, അൻവർ ദേശമംഗലം, നബീൽ എസ്, അൻസാർ എന്നിവർ സംസാരിച്ചു

ഫോട്ടോ- കേരള അറബിക് മുൻഷിസ് അസോസിയേഷൻ മൂന്നാറിൽ ആരംഭിച്ച സംസ്ഥാന നേതൃപഠന ക്യാമ്പിന്റെ ഉദ്ഘാടനം മുൻ എംഎൽഎ എ കെ മണി നിർവഹിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles