Wednesday, December 25, 2024

Top 5 This Week

Related Posts

ഇന്ത്യയുടെ പ്രധാന മന്ത്രിയായി വീണ്ടും നരേന്ദ്ര മോദി അധികാരമേറ്റു

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ്‌നാഥ് സിംഗും മൂന്നാമനായി അമിത് ഷായുമാണ് സത്യപ്രതിജ്ഞ നിർവ്വഹിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാമതായി രാജ്‌നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു.
തുടർന്ന് നിതിൻ ഗഡ്കരി, ജെ.പി.നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, എസ്.ജയശങ്കർ,് മനോഹർ ലാൽ ഖട്ടർ, കുമാരസ്വാമി. (ജനതാദൽ) പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ ് ജിതൻ റാം മാഞ്ചി,

രാജീവ് രഞ്ജൻ സിങ് (JDU), സർബാനന്ദ സോനോവാൾ, വീരേന്ദ്രകുമാർ, കെ.രാം മോഹൻ നായിഡു (TDP), പ്രൾഹാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭുപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ശെഖാവത്ത്, അന്നപൂർണ ദേവി. എന്നിവരും സത്യ പ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും, ജോർജ് കുര്യനും സത്യപ്രതിജഞ് ചെയ്തു.
72 അംഗ മന്ത്രിസഭയാണ് ചുമതലയേൽക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ സഹമന്ത്രിമാരുമാണ്.

സുരേഷ് ഗോപി, ജോർജ് കുര്യൻ

സഹ മന്ത്രിമാർ

കേരള്ത്തിൽ നിന്നുള്ള സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായിരിക്കും. ജിതിൻ പ്രസാദ, ശ്രീപദ് നായിക്, പങ്കജ് ചൗധരി, കൃഷ്ണപാൽ, രാംദാസ് അഠ്വാലെ, രാംനാഥ് ഠാക്കൂർ, നിത്യാനന്ദ റായ്, അനുപ്രിയ പട്ടേൽ, വി.സോമണ്ണ, പെമ്മസാനി ചന്ദ്രശേഖർ, എസ്.പി.സിങ് ബഗേൽ, ശോഭ കരന്തലജെ, കീർത്തിവർധൻ സിങ്, ബി.എൽ.വർമ, ശന്തനു ഠാക്കൂർ, എൽ.മുരുഗൻ, ബണ്ഡി സഞ്ജയ്, കമലേഷ് പസ്വാൻ, ഭഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുബെ എന്നിവരാണ് മറ്റു സഹ മ്ര്രന്തിമാർ

വിദേശ പ്രതിനിധികളടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. കോൺഗ്‌സ് നേതാവ് മല്ലികാർജുൻ ഖർഗെയും ചീഫ് ജസ്റ്റിസ് വൈ,ബി. ചന്ദ്രചൂഡും ചടങ്ങിൽ പങ്കെടുത്തു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥ് തുടങ്ങിയവർ ചടങ്ങിനെത്തിയിട്ടുണ്ട്.
സത്യപ്രതിജ്ഞക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്‌പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.

കഴി്ഞ്ഞ രണ്ടു തവണയും മന്ത്രി സഭയിൽ നരേന്ദ്ര മോദിയുടെ വലംകൈയും രണ്ടാമനുമായിരുന്ന അമിത് ഷാ ഇക്കുറി മൂന്നാമനായത് വലിയ ചർച്ചയാണ്. അഭ്യന്തരമന്ത്രി സ്ഥാനം രണ്ടാമനായ രാജ് നാഥ് സിങിനായിരിക്കുമെന്നാണ് റിപ്പോർട്ട്. തെലുങ്ക് ദേശത്തിന്റെ എതിർപ്പാണ് അമിത് ഷായെ മാറ്റുന്നതിനു കാരണമെന്നാണ് അറിയുന്നത്. ചന്ദ്ര ബാബു നായിഡുവിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിൽ അമിതഷായുടെ സഹായം ലഭിച്ചുവെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles