Thursday, December 26, 2024

Top 5 This Week

Related Posts

ഇഡ്ഡലി കഴിച്ച് ഗൃഹനാഥന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. മകൻ അറസ്റ്റിൽ

തൃശൂർ : ഇഡ്ഡലി കഴിച്ച് ഗൃഹനാഥന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. മകൻ അറസ്റ്റിൽ. അവണൂരിലെ അമ്മാനത്ത് ശശീന്ദ്രന്റെ (52 ) മരണമാണ് ഭക്ഷ്യവിഷബാധയില്ല കൊലപാതകമാണെന്നു തെളിഞ്ഞച്യ മകൻ ആയുർവേദ ഡോക്ടറായ മയൂർനാഥനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഇഡ്ഡലിയോടൊപ്പം തയ്യാറാക്കിയ കടലക്കറിയിൽ വിഷം ചേർക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

ശശീന്ദ്രനൊപ്പം ഭക്ഷണംകഴിച്ച അമ്മ കമലാക്ഷി (92), ഭാര്യ ഗീത (45), ഇവരുടെ പറമ്പിൽ തെങ്ങുകയറാനെത്തിയ തൊഴിലാളികളായ തണ്ടിലംപറമ്പിൽ ശ്രീരാമചന്ദ്രൻ (55), മുണ്ടൂർ ആണ്ടപ്പറമ്പ് വേടരിയാട്ടിൽ ചന്ദ്രൻ (60) എന്നിവരും രക്തം ഛർദിച്ചു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
അച്ഛനോടും രണ്ടാനമ്മയോടും തോന്നിയ പകയാണ് വിഷം കലർത്തിയതിനു പിന്നിലെന്നു മയൂർനാഥന്റെ മൊഴി. മയൂർനാഥൻ മാത്രം അന്നു രാവിലെ ഭക്ഷണം കഴിക്കാതിരുന്നത് സംശയത്തിനിടയാക്കിയിരുന്നു. അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിന്റെ മകനാണ് മയൂർനാഥ്. ബിന്ദു 15 വർഷംമുമ്പ്് ആത്മഹത്യ ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles