Saturday, December 28, 2024

Top 5 This Week

Related Posts

ഇടുക്കി പ്രസ് ക്ലബ് മീഡിയ ക്ലബ് ഉദ്ഘാടനം ചെയ്തു

കുമാരമംഗലം: വിദ്യാര്‍ഥികളില്‍ മാധ്യമ അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ  ഇടുക്കി പ്രസ് ക്ലബിന്റെ  നേതൃത്വത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്  മീഡിയ ക്ലബുകള്‍ രൂപീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം  കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസില്‍ നടത്തി. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.ജി.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.ദാസ്, ഹെഡ്മാസ്റ്റര്‍ എസ്.സാവിന്‍  എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ്, സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളില്‍, വൈസ് പ്രസിഡന്റ് എം.ബിലീന, കമ്മിറ്റിയംഗം പി.കെ.ലത്തീഫ്, ബാസിത് ഹസന്‍, എയ്ഞ്ചല്‍ എം.ബേബി, ടി.ആര്‍.നിധിന്‍, സെബിന്‍ മറ്റപ്പള്ളി എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ പ്രധാന സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുമായി സഹകരിച്ച് അവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് വാര്‍ത്ത തയാറാക്കല്‍, റിപ്പോര്‍ട്ടിംഗ് അനുഭവങ്ങള്‍, എഡിറ്റിംഗ്,  മാഗസിന്‍, കാമറ, പ്രസ് മീറ്റ്, പ്രസ് കോണ്‍ഫെറന്‍സ്, ഇന്റര്‍വ്യൂ , ന്യൂ മീഡിയ തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തുകയും കുട്ടികളില്‍ മാധ്യമ അവബോധം സൃഷ്ടിക്കുകയുമാണ് മീഡിയ ക്ലബിന്റെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles