Thursday, December 26, 2024

Top 5 This Week

Related Posts

ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ 17 റോഡുകൾക്ക് 85.77 കോടി രൂപ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻറെ അനുമതി ഡീൻ കുര്യാക്കോസ് എം.പി

പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ 17 റോഡുകൾക്ക് അന്തിമ അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ്.
ഉടുമ്പന്നൂർ – കൈതപ്പാറ 8.805 കിമി ന് 8.46 കോടി, കൈതപ്പാറ – മണിയാറൻ കുടി ഭാഗം 9.735 കിമി. റോഡിന് 9.24 കോടി, ഉൾപ്പെടെ 18.55 കിമി ദൂരമാണ് മണിയാറൻകുടി മുതൽ ഉടുമ്പന്നൂർ വരെ പൂർത്തീകരിക്കപ്പെടുന്നത്.
ഗ്രാമവികസന മന്ത്രാലയത്തിന്റെ (NRIDA) യുടെ അംഗീകാരം ലഭിക്കുക വഴി മണിയാറൻകുടി മുതൽ ഉടുമ്പന്നൂർ റോഡിന് ഇനി അവശേഷിക്കുന്നത് വനം വകുപ്പിന്റെ അനുമതി മാത്രമാണ്. വനം വകുപ്പ് അനുമതിക്കു വേണ്ടി പകരം സ്ഥലം ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്.
വനം വകുപ്പ് അനുമതി ലഭിച്ചാൽ ഉടൻ തന്നെ ഉടുമ്പന്നൂർ – മണിയാറൻ കുടി റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയും.

ഭരണാനുമതി ലഭിച്ച മറ്റു പദ്ധതികൾ ചുവടെ ചേർക്കുന്നു.

ഏലപ്പാറ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്ന എലപ്പാറ – ഹെലി ബിറിയ-ശാന്തിപ്പാലം റോഡിനും 7.75 കി.മീ ദൂരത്തിന് 7.20 കോടി രൂപയുടെ ഭരണാനുമതി നേടിയെടുക്കാൻ കഴിഞ്ഞു.

കുഞ്ചിത്തണ്ണി – ഉപ്പാർ-ടീ കമ്പനി റോഡ് (ബൈസൺ പാലി പഞ്ചായത്ത് – 3.632 കി.മീ. ഭരണാനുമതി 3.69 കോടി രൂപ.
കാവക്കുളം – കോലാഹലമേട് ഏലപ്പാറ പഞ്ചായത്ത്, 6.74 കി.മീ. ഭരണാനുമതി 5.2 1 കോടി.
മാങ്കുളം – താളുങ്കണ്ടം – വെള്ളയം പാറ – 4. വിരിഞ്ഞ പാറ റോഡ് – 3.38 KM, ഭരണാനുമതി – 3.42 കോടി.
പള്ളിക്കുന്ന് – ചേരിയാർ – മാൻ കുന്നേൽപ്പടി റോഡ് 3.9 KM , ശാന്തൻപാറ പഞ്ചായത്ത് ഭരണാനുമതി 3.85 കോടി.
വെൺമണി – പള്ളി കൂടപടി – മീനുളിയാൻ പറ – വരിക്ക മുത്തൻ റോഡ് വണ്ണപ്പുറം പഞ്ചായത്ത് 4.17 കി.മീ.. ഭരണാനുമതി – 4.21 കോടി.
പന്നിമറ്റം കുടയത്തൂർ- വെള്ളിയാമറ്റം- കുടയത്തൂർ പഞ്ചായത്ത് 7.088 KM , 5.46 കോടി ഭരണാനുമതി.
വിമലഗിരി- അഞ്ചാനിപ്പടി- അമ്പലം പടി – പാണ്ടി പ്പാറ റോഡ് 4.817 കി.മീ 4.17 കോടി ഭരണാനുമതി
പശുപ്പാറ – കരുന്തരുവി- ഉപ്പുതറ , 3.25 കി.മീ 3.16കോടി ഭരണാനുമതി.
പ്രകാശ് ഗ്രാം – 3rd Camp – കട്ടക്കാനം റോഡ് കരുണാപുരം പഞ്ചായത്ത് 4.756 KM , 4.81 കോടി രൂപ ഭരണാനുമതി.
കൊടികുത്തി- നബീസപാറ -തോയിപ്പാറ റോഡ് – പുറപ്പുഴ പഞ്ചായത്ത് 3.8 കി.മീ , 4.03 കോടി യുടെ ഭരണാനുമതി
ഇടുക്കി ജില്ലയിൽ ഈ ഘട്ടത്തിൽ 13 റോഡുകൾക്ക് 71.863 കിമി ദൂരം 66.9754 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കൂടാതെ മുവാറ്റുപുഴ- കോതമംഗലം നിയോജക മണ്ഡലങ്ങളിൽ 4 പദ്ധതികൾക്ക് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം അനുമതി നൽകി.

മുവാറ്റുപുഴ അസംബ്‌ളി നിയോജക മണ്ഡലത്തിലെ ആയവന- ആവോലി പഞ്ചായത്തിലെ കാരിമറ്റം – ആവോലി രണ്ടാർ റോഡ് 6.1 കി.മീ,4.29 കോടി. രൂപ, ആരക്കുഴ – മാറാടി പഞ്ചായത്തിലെ കുരുക്കുന്നുപുരം- ഈസ്റ്റ് മാറാടി- ആരക്കുഴ-മൂഴി- റോഡ് 3.393 കിമി, 2.88 കോടി രൂപ, കോതമംഗലം അസംബ്‌ളി മണ്ഡലത്തിലെ പരീക്കണ്ണി- മങ്ങാട്ടുപ്പടി-സ്റ്റേഡിയം- ഉപ്പുകളം- ചിറമേൽപ്പടി-പൈമറ്റം- മുളമാരിച്ചിറ റോഡ് 4.486 കിമി, 4.46 കോടി രൂപ, കരിങ്ങാട്ടുഞ്ഞാൽ- എറമ്പ്ര- മൈലൂർ- ഒലിക്കാട്ടുപടി- സംഗമം കവല-ആന്റണി കവല-കടുംപിടി റോഡ് 8.012 കി.മീ., 7.1537 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

കേന്ദ്ര ഗ്രാമ വികസന മന്ത്രി, മന്ത്രാലയം ഉദ്യോഗസ്ഥർ, സംസ്ഥാനത്തെ മന്ത്രി, വകുപ്പ് തലഉദ്യോഗസ്ഥർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി എം.പി. അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles