Saturday, December 28, 2024

Top 5 This Week

Related Posts

ആശുപത്രിയിൽ കുട്ടിയുടെസ്വർണമാലകവർന്നു :പ്രതിപിടിയിൽ .

ആശുപത്രിയിൽ കുട്ടിയുടെ സ്വർണമാല കവർന്നു :പ്രതിപിടിയിൽ .

ഓച്ചിറ :ആശുപത്രിയിൽ വച്ച് മൂന്ന് വയസുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവർന്ന പ്രതി പോലീസ് പിടിയിലായി. കുന്നംകുളം, പഴുതന, മാങ്കേടത്ത്ഷബീർ(34) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസംഓച്ചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയ പന്മന, നടുവത്തുചേരിബയ്ദുൽ ഹമ്ദൽ വീട്ടിൽ ഷമീർ – സജിനി ദമ്പതികളുടെ മൂന്ന് വയസുള്ള മകന്റെകഴുത്തിൽ കിടന്ന 1 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ്  മോഷണം നടത്തിയത്.മാതാവ് സജിനിക്കൊപ്പം ആശുപത്രിയിൽ എത്തിയതാണ് മൂന്ന് വയസുകാരൻ. സജിനി ഡോക്ടറെ കാണാൻ കാത്ത് നിന്ന സമയം തന്ത്രപൂർവ്വംപ്രതി കുട്ടിയുടെ കഴുത്തിൽകഴുത്തിൽ കിടന്ന മാല മോഷ്ടിച്ചെടുത്ത് സ്ഥലംവിടുകയായിരുന്നു. ഡോക്ടറെ കണ്ട് ഇറങ്ങിയ തിന് ശേഷം ആണ് കുട്ടിയുടെ മാല നഷ്ടപെട്ടത് അറിയുന്നത്. കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയുംഅശുപത്രിയിലെസി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും, അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിയെതിരിച്ചറിയാനായത്. തുടർന്ന്ഓച്ചിറ പോലീസ് സ്റ്റേഷനിൽ നൽകിയപരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഓച്ചിറ പോലീസ് ഇൻസ്പെക്ടർ നിസാമുദ്ദീന്റെനേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ്, മുന്തിരി സ്വാമിനാഥൻ, എ.എസ്.ഐമാരായ ഇബ്രാഹിംകുട്ടി, അഷറഫ്, സിപിഒ മാരായ രാഹുൽ എന്നിവരടങ്ങിയപോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles