Thursday, December 26, 2024

Top 5 This Week

Related Posts

ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി. പരാതിപ്പെട്ട ഉദ്യോഗസ്ഥന് നേരേ കൈയ്യേറ്റം

റിനു തലവടി

വൈദ്യുതി മുടക്കം; പരാതിപ്പെട്ട ഉദ്യോഗസ്ഥന് നേരേ കൈയ്യേറ്റം.
എടത്വാ: എടത്വാ ഗവ. ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ വിവിരം അറിയിക്കാനെത്തിയ ഉദ്ദ്യോഗസ്ഥനെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കൈയ്യേറ്റം ചെയ്തതായി പരാതി. എടത്വാ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്ദ്യോഗസ്ഥനായ ശശികുമാറാണ് എടത്വാ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. കഴിഞ്ഞ 14 -ന് ആശുപത്രിയിലേക്കുള്ള വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ശശികുമാർ എടത്വാ കെ.എസ്.ഇ.ബി ഓഫീസിൽ പരാതി നൽകാൻ നേരിട്ടെത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ചില കെ.എസ്.ഇ.ബി ജീവനക്കാർ കൈയ്യേറ്റത്തിന് ശ്രമിച്ചതായാണ് ശശികുമാറിന്റെ പരാതി. ഉദ്ദ്യോഗസ്ഥരുടെ പ്രവർത്തിക്കെതിരെ ശശികുമാർ കെ.എസ്.ഇ.ബി എടത്വാ എക്സിക്യുട്ടീവ് എൻജിനിയർക്ക് പരാതി നൽകി. കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാർ എടത്വാ സി.എച്ച് സിക്ക് മുൻപിൽ പ്രതിഷേധയോഗം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles