Thursday, December 26, 2024

Top 5 This Week

Related Posts

ആറ്റുകാൽ തീർത്ഥാടകർക്ക് ഭക്ഷണമൊരുക്കി അമ്മ മനസ്സ് കൂട്ടായ്മ

ആറ്റുകാൽ തീർത്ഥാടകർക്ക് ഭക്ഷണമൊരുക്കി അമ്മ മനസ്സ് കൂട്ടായ്മ

ഷാനി ചുളൂർ.

കരുനാഗപ്പള്ളി: ആറ്റുകാൽ പൊങ്കാല കഴിഞ്ഞെത്തിയ തീർത്ഥാടകർക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഭക്ഷണവും വെള്ളവും നൽകിയ അമ്മ മനസ്സ് കൂട്ടായ്മയുടെ നാടിന് മാതൃകയായി.

വൈകിട്ട് 4 മുതൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ പ്രത്യേക കൗണ്ടർ വഴിയാണ് ആയിരകണക്കിന് ഭക്തജനങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകിയത് . പൊങ്കാലയുടെ പുണ്യംനുകർന്നെത്തിയ തീർത്ഥാടകർക്ക് സത്രീ കൂട്ടായ്മയായ അമ്മമനസ്സൊരുക്കിയ ഈ വിരുന്ന് നാടിന് ഉദാത്തമായ മാതൃകയാണന്ന് സി.ആർ മഹേഷ് എം എൽ എ പറഞ്ഞു. കെ ജി രവി, ആർ രാജശേഖരൻ, നജിബ് മണ്ണേൽ, മുനമ്പത്ത് ഷിഹാബ്, ജയകുമാർ , ആർ. സനജൻ , ശകുന്തള അമ്മവീട്, മാരിയത്ത് റ്റീച്ചർ , അമ്മ മനസ്സ് പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വമേകി .

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles