Saturday, December 28, 2024

Top 5 This Week

Related Posts

ആരാധകർക്കുള്ള താമസസൗകര്യം ഒരുക്കി ഖത്തർ

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്നവർക്ക് താമസസൗകര്യങ്ങൾ സജ്ജമായതായി ഖത്തർ. 1,30,000 റൂമുകളാണ് ആരാധകർക്കായി തയാറാക്കിയിരിക്കുന്നത്.ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അപ്പാർട്മെന്റുകൾ എന്നിവിടങ്ങളിലായി 1.30 ലക്ഷം റൂമുകൾ തയാറാക്കിയിരിക്കുന്നതെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.ആരാധകർ ഇപ്പോൾ തന്നെ ഒഫീഷ്യൽ പ്ലാറ്റ്ഫോം വഴി താമസ സൗകര്യം ബുക്ക് ചെയ്ത് തുടങ്ങാം.

എല്ലാവർക്കും താങ്ങാവുന്ന തരത്തിലുള്ള ചെലവിലാണ് സൗകര്യങ്ങൾ ഒരുക്കുന്നതെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി. പ്രതിദിനം 80 ഡോളർ ഏതാണ്ട് 6,000 ഇന്ത്യൻ രൂപ മുതൽ റൂമുകൾ ലഭിക്കും. ആഡംബര കപ്പലുകളിൽ മാത്രം നാലായിരം പേർക്ക് താമസ സൗകര്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles