ഫേസ്ബുക്ക് പോസ്റ്റിട്ടതിന് തനിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന് സംഘപരിവാറും ആർ.എസ്.എസും കരുതേണ്ടെന്നും ആയിരം മടങ്ങ് ശക്തിയിൽ സംഘികൾക്ക് എതിരെ പ്രതികരിച്ചു കൊണ്ടേയിരിക്കുമെന്നും ഫേസ്ബുക്കിൽ റിജിൽ പ്രതികരിച്ചു.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബി. ആർ. രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ടൗൺ പൊലീസ് റിജിൽ മാക്കുറ്റിക്കെതിരെ കേസെടുത്തത്. 153 വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും കേരള ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് വത്സൻ തില്ലങ്കേരിയാണോ എന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.