Thursday, December 26, 2024

Top 5 This Week

Related Posts

അൽഅഖ്സ പള്ളി തീവ്ര ജൂതസംഘങ്ങൾ കൈയേറി പള്ളിയിൽ ഇസ്രയേൽ പതാക നാട്ടി

അൽഅഖ്സ പള്ളി തീവ്ര ജൂതസംഘങ്ങൾ കൈയേറി പള്ളിയിൽ ഇസ്രയേൽ പതാക നാട്ടി. തീവ്ര വലതുപക്ഷത്തിന്റെ പതാകയാത്രയ്ക്കു തൊട്ടുമുൻപാണ് സംഭവം. പള്ളിയിലുണ്ടായിരുന്ന ഫലസ്തീനികളെ ഇസ്രായേൽ സൈന്യം മർദിക്കുകയും ചെയ്തു.
ഇസ്രായേൽ സൈന്യം നോക്കിനിൽക്കെയായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം. ഞായറാഴ്ച രാവിലെ കോമ്പൗണ്ടിലെ അൽ-ഖിബ്ലി പ്രാർത്ഥനാ ഹാളിന്റെ മേൽക്കൂര ഇസ്രായേൽ സൈന്യം കൈവശപ്പെടുത്തുകയും അതിനുള്ളിലെ വിശ്വാസികളെ ബന്ധിയാക്കുകയും ചെയ്തുവെന്ന് ് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ പത്രപ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും അൽ-അഖ്സ മസ്ജിദിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇസ്രായേലികൾ തടഞ്ഞുവെന്നും അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.

തീവ്ര ജൂത പാർട്ടിയായ ജ്യൂയിഷ് നാഷനലിസ്റ്റ് പാർട്ടി നേതാവ് ഇതമാർ ബെൻ-ഗവീറിന്റെ നേതൃത്വത്തിലാണ് സംഘം അൽഅഖ്സയിലേക്ക് അതിക്രമിച്ചു കയറിയത്. ജൂതർക്കും അൽഅഖ്‌സയിൽ പ്രാർഥിക്കാൻ അനുവദിക്കണമെന്നാണ് തീവ്രവാദികൾ ആവശ്യപ്പെടുന്നത്.
അൽഅഖ്സ കോംപൗണ്ടിലുണ്ടായിരുന്ന ഫലസ്തീനികളെ ഇസ്രായേൽ സൈന്യം ഇവിടെനിന്ന് ആട്ടിയോടിച്ചു. അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ഓൾഡ് സിറ്റിയിൽനിന്ന് നിരവധി ഫലസ്തീനികളെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈന്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ നാട്ടുകാരെ സഹായിക്കാനായി എത്തിയ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസ് അക്രമികൾ തടഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles