Wednesday, December 25, 2024

Top 5 This Week

Related Posts

അർജന്റീന സെമിയിൽ ; പെനൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ 4 ഗോളുകൾക്കാണ് വിജയം

പോരാട്ടം കടുത്ത ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയ്ക്ക് വിജയം. പെനൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സിനെ മൂന്നിനെതിരെ 4 ഗോളുകൾക്കാണ് വിജയം. ഡിസംബർ 13ന് ലൂസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ അർജൻറീന ക്രൊയേഷ്യയെ നേരിടും. ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്താണ്് ക്രൊയേഷ്യ സെമിയിലെത്തിയത്.

35-ാം മിനിറ്റിൽ അർജന്റീനയ്ക്കായി നഹുവേൽ മൊളീനയാണ് ആദ്യഗോൽ നേടിയത്. 73-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലയണൽ മെസ്സി വലയിലാക്കുകയും ചെയ്തു. ബോക്‌സിനുള്ളിൽ ഡച്ച് പ്രതിരോധ താരം ഡെൻസൽ ഡുംഫ്രീസ് അക്യൂനയെ ഫൗൾ ചെയ്തതിനാണ് റഫറി അർജൻറീനക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. അർജന്റീന വിജയക്കുമെന്നു ഉറപ്പിച്ചിരിക്കെയാണ് നെതർലൻഡ്‌സിനായി പകരക്കാരൻ താരം വൗട്ട് വെഗ്ഹോസ്റ്റ് ഇരട്ടഗോൾ നേടിയത്. 83, 90+11 മിനിറ്റുകളിലായിരുന്നു വെഗ്‌ഹോസ്റ്റിന്റെ ഗോളുകൾ.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില കലാശിച്ചതോടെയാണ് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കളിയെത്തിയത്.
അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടു. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി. നെതർലൻഡ്‌സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു.
നെതർലൻഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. പരസ്പരം ഗോൾ മുഖം വിറപ്പിച്ചും പ്രതിരോധിച്ചും ഇരു ടീമുകളും ആവേശപ്പോരാട്ടം കൈയാങ്കളിയുടെ വക്കത്തും എത്തി. നിരന്തരം ഫൗളുകളും വിളിച്ചുവരുത്തി സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles