Friday, December 27, 2024

Top 5 This Week

Related Posts

അർജന്റീന പ്രതാപം വീണ്ടെടുത്തു ; പോളണ്ടിനെ വീഴ്ത്തി പ്രീകോർട്ടറിൽ

ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ മൽസരത്തിൽ പോളണ്ടിനെ രണ്ട് ഗോളിനു തോല്പിച്ച് അർജന്റീന പ്രീക്വാർട്ടറിൽ. അലെക്‌സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ് (67) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ആറുപോയിന്റ നേടിയാണ് അർജന്റീന സി ഗ്രൂപ്പ് ചാംപ്യൻമാരായത്. അർജന്റീനയോടു തോറ്റെങ്കിലും നാലു പോയിന്റുകളുള്ള പോളണ്ട് പ്രീകോർട്ടർ യോഗ്യത നേടിയിട്ടുണ്ട്്.
ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമൻമാരായി പ്രീക്വാർട്ടറിലെത്തിയത്്.
പോളണ്ട് ആദ്യ പകുതിയിൽ അർജന്റീനയെ പ്രതിരോധിച്ച് നിർത്തിയെങ്കിലും രണ്ടാം പകുതിയിൽ അർജന്റീനയുടെ മു്‌ന്നേറ്റമായിരുന്നു. ആദ്യ പകുതിയിൽ മെസ്സി പെനൽറ്റി പാഴാക്കിയത് അർജന്റീന ആരാധകരെ ഞെട്ടിച്ചു.

46-ാം മിനിറ്റിൽ മൊളീന കോർണർ ഫ്‌ലാഗിനു സമീപത്തുനിന്ന് ബോക്‌സിലേക്കു ക്രോസ് നൽകി. ബോക്‌സിന്റെ മധ്യത്തിൽനിന്ന് മാക് അലിസ്റ്ററിന്റെ ഷോട്ട് പോളണ്ടിന്റെ വലയിൽ പതിച്ചു.രണ്ടാം ഗോൾ ജുലിയൻ അൽവാരെസിന്റേതായിരുന്നു.
ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ അർജന്റീനയുടെ ഗംഭീര തിരിച്ചുവരവാണ് പീന്നീടുള്ള രണ്ടുകളികളും സാക്ഷ്യപ്പെടുത്തുന്നത്.
മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരെയുള്ള വിജയം അർജന്റീനൻ ആരാധകരുടെ ആവേശം വീണ്ടും തെരുവിൽ തിരിച്ചുവന്നിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles