Wednesday, December 25, 2024

Top 5 This Week

Related Posts

അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രസർക്കാർ ബജറ്റിലൂടെ പൂർണമായി അവഗണിച്ചു -വി റ്റി ബൽറാം

അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രസർക്കാർ ബജറ്റിലൂടെ പൂർണമായി അവഗണിച്ചു -വി റ്റി ബൽറാം

തിരുവനന്തപുരം :അസംഘടിത മേഖലയിലെ തൊഴിലാളികളെ കേന്ദ്രബജറ്റിലൂടെ ധനകാര്യ മന്ത്രി പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം പ്രസ്താവിച്ചു.
അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ തെറ്റായ സാമ്പത്തിക നയംമൂലം എൺപത്തി ഒന്നായിരം (81,000) ചെറുകിട വ്യവസായങ്ങൾ ആണ് ഇന്ത്യയിൽ പൂട്ടിപ്പോയത്. അതിനാൽ നിരവധി ആസംഘടിത മേഖലയിലെ തൊഴിലാളികൾ ജീവിക്കുവാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
അവർക്ക് പ്രതീക്ഷ നൽകുന്ന ഒരു പ്രഖ്യാപനങ്ങളും ബജറ്റിലൂടെ ഉണ്ടായിട്ടില്ലാ എന്നും പറഞ്ഞു.
അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയും കേന്ദ്രബജറ്റിൽ അസംഘടിത മേഖലയിലെ തൊഴിലാളികളെ അവഗണിച്ചതിലും പ്രതിഷേധിച്ച് രാജ്ഭവൻ്റെ മുന്നിൽ ധർണ്ണയും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ കേന്ദ്ര സ്ഥാപനങ്ങളുടെ മുന്നിൽ ധർണ്ണ നടത്തുവാനും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് റിജിൽ മാക്കുറ്റി അറിയിച്ചു. യോഗത്തിൽ ബോബൻ ജി നാഥ്,നെടുംങ്കോലം രഘു, കെ സി പ്രീത് ,ജോയി പ്രസാദ്,പി മുരളീധരൻ,രാജ് മോഹൻ, ഷിഹാബ് ആനക്കയം,തമ്പി അമ്പലത്തിങ്കൽ,എൽദോസ്,കെ ബി യശോധരൻ,രാജീവ് ,നഹാസ് , എ ബി ഷഹാൽ ,എൻ.എസ്
നുസൂർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles